Advertisment

ഫോക്കസ് സ്നേഹ സംഗമം

author-image
admin
New Update
റിയാദ്: ചേർത്ത് നിർത്താം ബന്ധങ്ങളെ ഉണർന്നിരിക്കാം ഭീകരതക്കെതിരെ എന്ന ശീർഷകത്തിൽ ഭീകര വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഫോക്കസ് സൗദി  ദേശീയതലത്തിൽ സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ ഭാഗമായി റിയാദിൽ ഇഫ്താർ വിരുന്നു നടത്തി. മാനുഷിക - ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപിടിച്ച് കൊണ്ട് ഒരു തലമുറയെ വളർത്തിക്കോണ്ടുവരേണ്ടതുണ്ട് എന്ന് സംഗമം വിലയിരുത്തി.
Advertisment
publive-image
ഫോക്കസ് സൗദി പി ർ ഒ ഐ എം കെ അഹമ്മദ് സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു.  സലീം ചാലിയം മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഇന്ത്യ പ്രതിനിധി ഫിറോസ് പുതു ക്കോട്, എൻജിനീയർ സന്ദീപ്,SIIC ജനറൽ സെക്രട്ടറി ഷാജഹാൻ ചളവറ,ഗിരീഷ്‌ നിലമ്പൂർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പരിപാടി യിൽ വച്ചു കഴിഞ്ഞ വർഷം ഫോക്കസ് സൗദി റമദാൻ ക്വിസ് വിജയി സാജിദ ഇഖ്ബാലിന് സാജിദ് പാലത്ത് സമ്മാനം വിതരണം ചെയ്തു.
ഫോക്കസ് റിയാദ് ചാപ്റ്റർ സി.ഇ. ഒ ഫഹദ് ഷിയാസ് അധ്യക്ഷത വഹിച്ച യോഗത്തിന് വാസിക്ക് നല്ലളം സ്വാഗതവും റിയാസ് കോട്ടപ്പുറം നന്ദിയും രേഖപ്പെടുത്തി. യൂനുസ് നിലമ്പൂർ, ഹക്കീം, അബ്ദുറഹ്മാൻ,അഫ്‌സൽ,ജസീൽ വാഴക്കാട്,നബാബ്‌,ഫൈറൂസ്, സഹീർ നാദിക്, ഷിജാസ് ബാലുശ്ശേരി,ഷാനി സനയ്യ തുടങ്ങിയവർ നേതൃത്വം നൽകി
Advertisment