അവൽ മിൽക്ക്

Friday, June 1, 2018

എല്ലാവരും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് അവൽ മിൽക്ക്. ഇത് എങ്ങനെ തയാറാക്കാം എന്ന് നോക്കാം;

അവൽ മിൽക്കുണ്ടാക്കേണ്ട ചേരുവകകൾ

ഒരു ഗ്ലാസ് പാൽ
ചെറുപഴം 3-4 എണ്ണം
3, 4 ടീസ്‌പൂൺ അവൽ
വെള്ളം കാൽ ഗ്ലാസ് മതിയാവും
ഒരല്പം ഏലക്ക (ഒന്നോ രണ്ടോ മതിയാവും) ചതച്ചെടുത്തത്
കുറച്ച് ഉണക്ക മുന്തിരി
ആവശ്യത്തിന് പഞ്ചസാര
വറുത്ത തൊലികളഞ്ഞ കടലമണികൾ

ഉണ്ടാക്കേണ്ട വിധം
പഴങ്ങൾ തൊലി കളഞ്ഞ് മിക്സിയിൽ ഇട്ട് തണുത്ത പാലും (വെള്ളം വേണമെങ്കിൽ വെള്ളവും) പഞ്ചസാരയും ചേർത്ത് ഒന്നു അടിച്ചെടുക്കുക. അതിലേക്ക് ബാക്കിയുള്ള അവൽ, ഏലക്ക, മുന്തിരി ഒക്കെ ചേർത്ത് ഒന്നുകൂടി ഒന്ന് അടിച്ചെടുക്കുക.

അവൽ അധികം പൊടിഞ്ഞ് പോവാത്ത രീതിയിൽ വേണം മിക്സിയിൽ അടിക്കാൻ. ചെറിയ പീടികകളിൽ പഴം ഗ്ലാസിലിട്ട് മരക്കഷണം കൊണ്ട് ഉടച്ചാണ് അവിൽ മിൽക്ക് തയ്യാറാക്കാറ്.

×