Advertisment

മുനമ്പത്ത് നിന്ന് ബോട്ടില്‍ പോയ മനുഷ്യക്കടത്തെന്ന് സംശയിക്കുന്ന സംഘം ഇന്‍ഡോനേഷ്യയ്ക്കടുത്താണെന്ന് സംശയിക്കുന്നതായി പൊലീസ് ; ഭക്ഷണവും ഇന്ധനവും തീര്‍ന്നതെന്ന് സംശയം.?

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : മുനമ്പത്ത് നിന്ന് ബോട്ടില്‍ പോയ മനുഷ്യക്കടത്തെന്ന് സംശയിക്കുന്ന സംഘം ഇന്‍ഡോനേഷ്യയ്ക്കടുത്താണെന്ന് സംശയിക്കുന്നതായി പൊലീസ്. ന്യൂസിലാന്റ് ലക്ഷ്യമാക്കി നീങ്ങുന്ന ഇവരുടെ ഭക്ഷണവും ഇന്ധനവും തീര്‍ന്നതാകാം ഇതിന് കാരണമെന്നും പൊലീസ് പറയുന്നു. സ്ത്രീകളും കുട്ടികളുമടക്കം 230 പേരാണ് സംഘത്തിലുള്ളത്.

Advertisment

publive-image

ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ സംഘത്തിലുണ്ട്. കൊച്ചിയില്‍ നിന്ന് ന്യൂസിലാന്റിലേയ്ക്ക് കടല്‍മാര്‍ഗം എത്താന്‍ 47 ദിവസം തുടര്‍ച്ചയായി സഞ്ചരിക്കണം. ഇതിലെ പ്രയാസവും ഇന്‍ഡോനേഷ്യയോട് അടുക്കാന്‍ കാരണമായിട്ടുണ്ട് എന്നാണ് സൂചന.

മനുഷ്യക്കടത്തിന്റെ അന്താരാഷ്ട്ര ബന്ധം അന്വേഷിക്കുന്നതിനായി വിദേശ അന്വേഷണ ഏജന്‍സികളുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്. സൂത്രധാരന്‍ എന്ന് കരുതുന്ന ശ്രീകാന്തന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.

തമിഴിലുള്ള രേഖകള്‍ ഇവിടെ നിന്ന് കണ്ടെത്തി. നാട്ടുകാരുടെ സഹായവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേരളത്തിന് പുറത്ത് നിന്നെത്തിയവരടക്കം മുമ്പം, മാല്യങ്കര എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെട്ടത് സംബന്ധിച്ചാണ് പൊലീസ് പരിശോധിക്കുന്നത്.

Advertisment