എളുപ്പത്തില്‍ തയാറാക്കാം രുചികരമായ ഉന്നക്കായ

Wednesday, June 27, 2018

എളുപ്പത്തില്‍ തയാറാക്കാന്‍ പറ്റുന്നതും വളരെ രുചികരവുമായ ഒരു പലഹാരമാണ് ഉന്നക്കായ. ഇത് എങ്ങനെ തയാറാക്കാം എന്ന് നോക്കാം;

ആവശ്യമുള്ള ചേരുവകള്‍

1. നേന്ത്രപ്പഴം-1 കിലോഗ്രാം,
2. കോഴിമുട്ട-5 എണ്ണം
3. അണ്ടിപ്പരിപ്പ്-50 ഗ്രാം,
4. മുന്തിരി-50 ഗ്രാം,
5. പഞ്ചസാര- 200 ഗ്രാം,
6. ഏലക്കായ-5 എണ്ണം
7. നെയ്യ്- 2 ടീസ് പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍  കോഴിമുട്ട പൊട്ടിച്ചൊഴിച്ചു നന്നായി അടിച്ചെടുക്കുക . ഇതിലേക്ക് പഞ്ചസാര , ഒരു നുള്ളു ഏലക്ക പൊടി, കശുവണ്ടി, മുന്തിരി എന്നിവ ചേര്‍ക്കുക . എന്നിട്ട് നന്നായി മിക്‌സ് ചെയ്യാം. ഒരു പാനില്‍ നെയ്യൊഴിച്ചു ഈ മിശ്രിതം ഒഴിക്കുക. നന്നായി ഇളക്കി ചിക്കി എടുക്കുക. ഫില്ലിങ് തയ്യാര്‍.

പഴം കൈ കൊണ്ടു ഉടച്ചെടുക്കുക. ഉടച്ച പഴം ഒരു നാരങ്ങാ വലിപ്പത്തില്‍ എടുത്ത് ഉള്ളം കൈയില്‍ വെച്ച് പരത്തി എടുക്കുക. നടുക്ക് കയ്യ് വച്ച് ഒന്ന് അമര്‍ത്തി ഒരു ടേബിള്‍ സ്പൂണ്‍ ഫില്ലിംഗ് അതില്‍ നിറയ്ക്കുക.  ഉന്നക്കായയുടെ ആകൃതിയില്‍ ഉരുട്ടി എടുത്ത ശേഷം എണ്ണയില്‍ വറുത്ത് കോരുക.

×