Advertisment

കരുവാരകുണ്ട് പാലിയേറ്റീവ് കുവൈറ്റ് ചാപ്റ്റർ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു

New Update

publive-image

കുവൈത്ത് സിറ്റി : നിര്‍ധനരായ രോഗികൾക്ക് സാന്ത്വനമേകുന്ന കരുവാരകുണ്ട് പാലിയേറ്റീവ് കെയറിന്റെ ധന സമാഹരണാർത്ഥം കരുവാരകുണ്ട് പാലിയേറ്റീവ് കുവൈറ്റ് ചാപ്റ്റർ (KPKC) വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 12 വെള്ളിയാഴ്ച റിഗെ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ടൂര്‍ണമെന്റിന്റെ പോസ്റ്റർ പ്രകാശനം V10 realestate.com ഡയറക്ടർ അരുൺ, KPKC പ്രസിഡണ്ട് ഷൗക്കത്ത് മേനേട്ടിലിന് നൽകി നിര്‍വഹിച്ചു. KPKC ഭാരവാഹികളായ ഉമ്മർ മേനേട്ടിൽ, ഫാസിൽ കരുവാരകുണ്ട് തുടങ്ങിയവർ പങ്കെടുത്തു.

Advertisment