Advertisment

തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത രണ്ടായിരത്തി ഇരുന്നൂറിലധികം വിദേശികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി കേന്ദ്ര സർക്കാർ

New Update

ദില്ലി: തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത രണ്ടായിരത്തി ഇരുന്നൂറിലധികം വിദേശികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്തഏ‍ജൻസി റിപ്പോർട്ട് ചെയ്തു. വിസ ചട്ടങ്ങൾ ലംഘിച്ചതുൾപ്പെടുയുള്ള കേസുകളിൽപ്പെട്ടവരാണ് പട്ടികയിലുള്ളത്. ഇവർ‍ക്ക് പത്ത് വർഷത്തേക്ക് ഇന്ത്യയിലേക്ക് വരുന്നതിനും വിലക്കുണ്ട്.

Advertisment

publive-image

മാർച്ച് 13 ന് ദില്ലി നിസാമുദ്ദീനിൽ നടന്ന സമ്മേളനവുമായി ബന്ധപ്പെട്ട് രാജ്യത്ത് നാലായിരത്തി ഇരുന്നൂറിലേറെ ആളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്. ദില്ലി ക്രൈം ബ്രാഞ്ച് പന്ത്രണ്ട് കുറ്റപത്രങ്ങളും തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട്

സമർപ്പിച്ചിരുന്നു.

നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് കൊവിഡ് കേസുകളുടെ പേരിൽ വർഗീയവത്കരണത്തിനുള്ള ശ്രമം നടക്കുന്നതായി സുപ്രീം കോടതിയിൽ നേരത്തെ ഹർജിയടക്കം സമര്‍പ്പിക്കപ്പെട്ടിരുന്നു. ജാമിയത് ഉലമ ഇ ഹിന്ദാണ് കോടതിയെ സമീപിച്ചത്. കൊവിഡുമായി ബന്ധപ്പെടുത്തി തബ്‌ലീഗ് ജമാഅത്തിനെതിരെ വർഗീയ ആക്രമണം നടക്കുന്നുവെന്നും അന്വേഷണം വേണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

Advertisment