Advertisment

മാസ്‌ക് ധരിക്കാത്തവര്‍ അമ്പതും, മാസ്‌ക് ശരിയായി ധരിക്കാത്തവര്‍ പതിനഞ്ചും പുഷ് അപ്പ് എടുക്കണം; വിദേശികള്‍ക്ക് അസാധാരണ ശിക്ഷ ഏര്‍പ്പെടുത്തി ഈ രാജ്യം

New Update

publive-image

Advertisment

ജക്കാര്‍ത്ത: മാസ്‌ക് ധരിക്കാത്ത വിദേശിളെ പുഷ് അപ്പ് എടുപ്പിച്ച് ഇന്തോനേഷ്യ. മാസ്‌ക് ധരിക്കാതെ ബാലിയിലെത്തിയ വിദേശികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുഷ് അപ് എടുപ്പിച്ച് ശിക്ഷിച്ചത്.

മാസ്‌ക് ധരിക്കാത്തവര്‍ 50 എണ്ണവും മാസ്‌ക് ശരിയായി ധരിക്കാത്തവര്‍ 15 എണ്ണം വീതവും പുഷ് അപ് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

അടുത്തിടെ ബാലിയില്‍ മാത്രം മാസ്‌ക് ധരിക്കാത്ത നൂറോളം പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. 70 പേരില്‍ നിന്ന് ഏഴ് ഡോളര്‍ വീതം പിഴ ഈടാക്കി. എന്നാല്‍ കയ്യില്‍ പണമില്ലെന്ന് പറഞ്ഞ മുപ്പത് പേരോടാണ് ശിക്ഷയായി പുഷ് അപ്പ് ചെയ്യാന്‍ നിര്‍ദേശിച്ചത്.

Advertisment