Advertisment

പുലി, കാട്ടാന, വന്യമൃഗശല്യം രൂക്ഷമായ കാഞ്ഞിക്കുളം, മുണ്ടൂർ മേഖലയിൽ ഫോറസ്റ്റ് ഓഫീസർ സ്ഥലം സന്ദർശിച്ചു

New Update

publive-image

Advertisment

മുണ്ടൂര്‍: മുണ്ടൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ മണ്ണിൻകാട്, പനംതോട്ടം, കട്ടിക്കൽ, ഭാഗങ്ങളിലെ ജനവാസ മേഖലയിൽ വന്യ മൃഗങ്ങളായ പുലി, കാട്ടാന എന്നിവയുടെ ശല്യം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ വനം വകുപ്പ് ഉന്നതാദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ജനങ്ങളുടെയും, വീട്ടിലെ വളർത്തു മൃഗങ്ങളുടെയും ജീവന് സുരക്ഷ ഉറപ്പ് വരുത്തുവാൻ നടപടി സ്വികരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം വാർഡ് മെമ്പർ രമ്യ വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്നാണ് പാലക്കാട്‌ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ സന്തോഷ്‌ സ്ഥലം സന്ദർശിച്ചത്.

പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ എത്രയും വേഗം കൈകൊള്ളാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. വാർഡ് മെമ്പർ രമ്യ, ചന്ദ്രൻ മണ്ണിൻകാട്, കെ.ആർ. പ്രവീൺ, അജിത്ത്, ധന്യ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

palakkad news
Advertisment