Advertisment

തേന്‍ ശേഖരിക്കുന്നതിനിടെ പാറയില്‍ നിന്നും വഴുതി വീണ് ഫോറസ്റ്റ് വാച്ചര്‍ മരണപ്പെട്ടു

New Update

publive-image

മേപ്പാടി: മേപ്പാടി റേഞ്ച് ബടേരി സെക്ഷന്‍ ഫോറെസ്റ്റ് വാച്ചര്‍ ബാബു (36) തേന്‍ ശേഖരിക്കുന്നതിനിടെ പാറയില്‍ നിന്ന് വീണ് മരിച്ചു. ബാലന്‍തണ്ട് വനത്തിലെ പാറയില്‍ നിന്ന് വഴുതി വീണാണ് അപകടമെന്നാണ് കൂടെയുള്ളവര്‍ പറയുന്നത്.

കടച്ചിക്കുന്നു കോളനിയിലെ 9 ആദിവാസികളോടൊപ്പമാണ് ഇന്നലെ ബാബു തേന്‍ ശേഖരിക്കാന്‍ പോയത്. ബാബു കുടുംബസമേതം ബടേരി സെക്ഷനിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചു വന്നിരുന്നത്. ഭാര്യ: ശ്രീജ. മക്കള്‍: ശ്രീനന്ദന, ധന്യ, മിഥുന്‍, നിഹാരിക, 6 മാസം പ്രായമുള്ള മകന്‍.

obit news wayanad news
Advertisment