Advertisment

കുവൈറ്റില്‍ വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ പ്രവാസിയ്ക്ക് അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ പ്രവാസിയ്ക്ക് അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചു . ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന ഈജിപ്തുകാരനായ പ്രവാസിയെയാണ് ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചത്.ആകെ മൂന്നുപേര്‍ക്കാണ് ശിക്ഷ ലഭിച്ചത്. കേസിലെ ഒന്നാം പ്രതിയുമായ ഈജിപ്തുകാരന്റെ സഹായിയുമാണ് അടുത്തയാള്‍.

Advertisment

publive-image

അതെസമയം വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പബ്ലിക് പ്രോസിക്യൂട്ടറുടെ ജോലിയ്ക്ക് അപേക്ഷ സമര്‍പ്പിച്ച സ്വദേശി യുവാവിനെയും അഞ്ച് വര്‍ഷത്തെ തടവ്ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.

പരിശോധിച്ച 47 വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളിൽ 44 എണ്ണവും ഈജിപ്ത് സർവകലാശാലകളിൽ നിന്നുള്ളവയാണെന്ന് കണ്ടെത്തിയിരുന്നു. റഷ്യ, ലണ്ടൻ, യു‌എസ് എന്നിവിടങ്ങളിൽ നിന്നുള്ളവയാണ് ബാക്കി മൂന്നെണ്ണം.

kuwait kuwait latest
Advertisment