Advertisment

ഫോര്‍ക ലീഡേഴ്സ് മീറ്റ്‌ സംഘടിപ്പിച്ചു. ഫോക്കസ് 2020 മാര്‍ച്ച് 6 ന്

author-image
admin
New Update

റിയാദ് :  റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക (FORKA - Federation of Regional Keralite Associations) “ഫോക്കസ് 2020” മാര്‍ച്ച്‌ 6ന് നടക്കുന്ന മെഗാ ഈവന്‍റെ ഭാഗമായി നടന്ന ലീഡേസ് മീറ്റ്‌ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍  വെച്ച് നടന്നു.

Advertisment

publive-image

ഫോര്‍ക ചെയര്‍മാന്‍ സത്താര്‍ കായംകുളത്ത്ന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി എന്‍ ആര്‍ കെ  ചെയര്‍മാന്‍ അഷറഫ് വടക്കേവിള ഉല്‍ഘാടനം ചെയ്തു, നിയമ കുരുക്കില്‍ പെടുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ഒരു മാര്‍ഗരേഖ എന്ന വിഷയത്തെ ആസ്പ്പദമാക്കി ദമ്മാം കോടതിയിലെ പരിഭാക്ഷകന്‍ മുഹമ്മദ്‌ നജാത്തി വിശദീകരിച്ചു.

publive-image

റിയാദിലെ സാമുഹിക പ്രവര്‍ത്തകരായ സിദ്ധീഖ് തൂവൂര്‍ (മരണപ്പെട്ടവരുടെ മൃതദേഹം നാട്ടില്‍ അയക്കുന്നതിനുള്ള നിയമ നടപടികളെ കുറിച്ചും മറ്റും ) അയൂബ് കരൂപടന്ന (തൊഴിൽ സംബന്ധിച്ച വിഷയവുംഎംബസ്സി സേവനങ്ങളെ കുറിച്ചും  ) എന്നിവര്‍ ക്ലാസുകള്‍ എടുത്തു.

publive-image

ജയന്‍ കൊടുങ്ങല്ലൂര്‍, സനൂബ് പയ്യനൂർ,വിജയന്‍ നെയ്യാറ്റിൻകര സാമുവല്‍,ലത്തീഫ് തെച്ചി,രാജന്‍ നിലമ്പൂർ, ഷിബു ഉസ്മാൻ,സാബു കോട്ടയം,ഹമീദ് നഹ എന്നിവര്‍ ആശംസകള്‍ പറഞ്ഞു മുഹമ്മദ് നജാത്തിക്ക് ഉളള ഉപഹാരം ചാരിറ്റി കൺവീനർ ഗഫൂർ കൊയിലാണ്ടിയും അയ്യൂമ്പ് കരുപടന്ന യ്ക്ക് ഉപഹാരം സെയത് മീഞ്ചന്ത യും സിദ്ദീഖ് തൂവൂരിന് ഉപഹാരം ഷംസു പൊന്നാനിയും നൽകി മുഹമ്മദ് നജാത്തി രചിച്ച രണ്ടാമത്തെ പുസ്തകമായ സൗദി പ്രവാസം ഒര് മുഖവുര യോഗത്തിൽ വെച്ച് ഫൈസൽ വടകരക്ക് നൽകി പ്രകാശനം ചെയ്തു.  ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം സ്വാഗതവും,കണ്‍വീനര്‍ റഹ്മാന്‍ മുനമ്പത്ത് നന്ദിയും പറഞ്ഞു.

Advertisment