Advertisment

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഷ്‌റഫി മൊര്‍ത്താസയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

New Update

publive-image

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും പാര്‍ലമെന്റംഗവുമായ മഷ്‌റഫി മൊര്‍ത്താസയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിക്ക് ശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന പ്രമുഖ ക്രിക്കറ്റ് താരമാണ് മൊര്‍ത്താസ.

നേരത്തെ മൊർതാസയുടെ ചില കുടുംബാഗങ്ങൾക്കും കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. നേരത്തെ മുൻ ബംഗ്ലാദേശ് താരം നഫീസ് ഇഖ്ബാലിന് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ബംഗ്ലാദേശിന്റെ ഏകദിന ക്യാപ്റ്റൻ തമീം ഇഖ്ബാലിന്റെ മൂത്ത സഹോദരനാണ് നഫീസ്.

Advertisment