Advertisment

യുവത നിശബ്ദത വെടിയണം... ഇരകളുടെ പ്രശ്നങ്ങൾ സമൂഹ മധ്യത്തിൽ എത്തിച്ചു പരിഹാരങ്ങൾ തേടണം: മുൻ ഡിജിപി ഡോ. പിഎം നായർ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: യുവത നിശബ്ദത വെടിയണമെന്നും ഇരകളുടെ പ്രശ്നങ്ങൾ സമൂഹ മധ്യത്തിൽ എത്തിച്ചു പരിഹാരങ്ങൾ തേടണമെന്നും മുൻ ഡിജിപിയും ഐക്യ രാഷ്ട്രസഭയുടെ മനുഷ്യകടത്ത് വിരുദ്ധ വിഭാഗത്തിന്റെ ഇന്ത്യയിലെ നോഡൽ ഓഫീസറുമായിരുന്ന ഡോ. പി.എം നായർ ആവശ്യപെട്ടു.

കുറ്റകൃത്യങ്ങൾക്ക് ഇരകളാവുന്നവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിശ്വാസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മനുഷ്യകടത്ത് വിരുദ്ധ ദിനാചരണപരിപാടിയുടെ ഭാഗമായി എലവഞ്ചേരി വി.ആർ കൃഷ്ണൻ എഴുത്തശ്ശൻ  ലോ കോളജിൽ മനുഷ്യകടത്ത് വിരുദ്ധ ക്ലബ്ബിന്റെയും, വിശ്വാസ് വോളന്റീർ ഗ്രൂപ്പിന്റെ ഈ വർഷത്തെ പരിപാടികളുടെയും പ്രവർത്തന ഉദ്ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലപ്പോഴും നടക്കുന്നത്  മനുഷ്യകടത്തല്ലെന്നും മനുഷ്യ കച്ചവടമാണെന്നും ഇതിനെതിരെ നിയമ വിദ്യാർഥികൾക്ക്‌ ഈ മേഖലയിൽ ധാരാളം സംഭാവനകൾ നൽകാൻ കഴിയുമെന്നും മനുഷ്യ കടത്തിനു ഇരകളായവർക്ക് കരുത്ത് പകർന്നു സമൂഹത്തിനോടുള്ള പ്രതിബന്ധത നിറവേറ്റണമെന്നും ഡോ. പി.എം. നായർ അഭിപ്രായപ്പെട്ടു.

പാലക്കാട് അസിസ്റ്റന്റ് കളക്ടർ ഡോ. അശ്വതി ശ്രീനിവാസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുതിർന്നവർ, സ്ത്രീകൾ, കുട്ടികൾ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ളവർ മനുഷ്യകടത്തിന് ഇരകൾ ആവുന്നതിന്റെ ആശങ്കയും ഡോക്ടർ എന്ന നിലയിൽ അത്തരം കുട്ടികളെ ചികിത്സിച്ച അനുഭവങ്ങളും അവർ പങ്കുവെച്ചു.

വിശ്വാസ് സെക്രട്ടറിയും കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ മനുഷ്യകടത്ത് വിരുദ്ധ വിഭാഗത്തിന്റെ മാസ്റ്റർ പരിശീലകനുമായ പി. പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മാനേജ്മെന്റ് പ്രതിനിധി അഡ്വ. എൻ. സന്തോഷ്‌,  ഇന്റർനാഷണൽ ജസ്റ്റിസ് മിഷൻ ലീഗൽ കൺസൾട്ടന്റ് അഡ്വ റെനി ജേക്കബ്  വിശ്വാസ്  വൈസ് പ്രസിഡന്റ്‌ അഡ്വ. എസ്. ശാന്താദേവി, ഫാക്കൾട്ടി കോർഡിനേറ്റർ  ടീന ആർ ചന്ദ്രൻ, ശ്വേത എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഷീന സി. എസ് സ്വാഗതവും സ്റ്റുഡന്റ് കോർഡിനേറ്റർ കെ. അഭിജിത് നന്ദിയും പറഞ്ഞു.

palakkad news
Advertisment