Advertisment

ബിജെപി നേതാവും ഗോവ മുന്‍ ആരോഗ്യമന്ത്രിയുമായ സുരേഷ് അമോന്‍കര്‍ കൊവിഡ് ബാധിച്ച് മരിച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

പനാജി: ബിജെപി നേതാവും ഗോവ മുന്‍ ആരോഗ്യമന്ത്രിയുമായ സുരേഷ് അമോന്‍കര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. ഗോവയിലെ ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. ജൂണ്‍ 21നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നതിനാല്‍ പിന്നീട് നില വഷളാവുകയായിരുന്നു.

സുരേഷ് അമോന്‍കറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അനുശോചിച്ചു. ഗോവയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്നും അത് മറക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

1999ലും 2002ലും അദ്ദേഹം ഗോവ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Advertisment