Advertisment

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്റെ ആരോഗ്യനില ഗുരുതരം

New Update

publive-image

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്റെ (73) ആരോഗ്യനില ഗുരുതരം. ഗുരുഗ്രാമിലെ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹം കഴിയുന്നത്.

ഇദ്ദേഹത്തിന്റെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതായാണ് റിപ്പോര്‍ട്ട്. ജൂലൈ 12നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Advertisment