Advertisment

പാക്കിസ്ഥാന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമോ? 2. ഇത്രയും താരങ്ങള്‍ക്ക് എവിടെ നിന്നാണ് കോവിഡ് ബാധിച്ചത്?

New Update

മുംബൈ: കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വ്യാപകമായി കൊവിഡ് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട മുപ്പതംഗ ടീമിലെ പത്ത് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത്രയും താരങ്ങളള്‍ക്ക് ഒരുമിച്ച് കൊവിഡ് വരാനുണ്ടായ സാഹചര്യം ക്രിക്കറ്റ് ലോകത്ത് അമ്പരപ്പുണ്ടാക്കി. കൂടാതെ ഇംഗ്ലണ്ട് പര്യടത്തിന്റെ കാര്യത്തില്‍ വീണ്ടും ചിന്തിക്കേണ്ടതായി വന്നു.

Advertisment

publive-image

ഇത്രയധികം പേര്‍ക്ക് എങ്ങനെയാണ് ഒരുമിച്ച് കൊവിഡ് വന്നതെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര ചോദിക്കുന്നത്. ''10 പാക്കിസ്ഥാന്‍ താരങ്ങള്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. താരങ്ങളെല്ലാം എത്രയും പെട്ടന്ന് രോഗത്തെ അതിജീവിക്കട്ടെയെന്ന് ആശംസിക്കുന്നു. എന്നാല്‍ രണ്ടു ചോദ്യം ബാക്കിനില്‍ക്കുന്നു - പാക്കിസ്ഥാന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമോ? 2. ഇത്രയും താരങ്ങള്‍ക്ക് എവിടെ നിന്നാണ് കോവിഡ് ബാധിച്ചത്?'' ചോപ്ര ട്വിറ്ററില്‍ ചോദിച്ചു.

കാശിഭ് ഭട്ടി, മുഹമ്മദ് ഹസ്നയ്ന്‍, ഫഖര്‍ സമാന്‍, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ക്കാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഹൈദര്‍ അലി, ഷദാബ് ഖാന്‍, ഹാരിസ് റഊഫ് എന്നിവര്‍ക്ക് തിങ്കളാഴ്ചയും കോവിഡ് സ്ഥിരീകരിച്ചു. താരങ്ങള്‍ക്കു പുറമെ ടീമിന്റെ മാസ്യൂര്‍ മലംഗ് അലിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. പാക്ക് ടീമംഗങ്ങള്‍ ഈ മാസം 28ന് ലഹോറില്‍നിന്ന് മാഞ്ചസ്റ്ററിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ പോകാനിരിക്കെയാണ് 10 പേര്‍ രോഗബാധിതരായത്.

covid 19 covid positive pak cricket team
Advertisment