Advertisment

'ക്രിക്കറ്റ് താരങ്ങളായിക്കഴിയുമ്പോൾ പുരുഷ താരങ്ങൾക്ക് ഒപ്പമെത്താനാണ് അവരുടെ ശ്രമം; ക്രിക്കറ്റിൽ വിജയമാകുന്നതോടെ വിവാഹമൊന്നും വേണ്ടെന്ന ചിന്തയിലേക്കെത്തും; അവർക്ക് ഹസ്തദാനം കൊടുക്കുമ്പോഴറിയാം, സ്ത്രീയാണെന്നു പോലും തോന്നില്ല’-വനിതാ ക്രിക്കറ്റ് താരത്തെക്കുറിച്ച് അബ്ദുള്‍ റസാഖ് നടത്തിയ പരാമര്‍ശം വിവാദത്തില്‍

New Update

publive-image

Advertisment

ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് താരം നിദ ദാറിനെക്കുറിച്ച്‌ മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം അബ്ദുല്‍ റസാഖ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. പാകിസ്ഥാനിലെ ഒരു വാര്‍ത്താ ചാനല്‍ കായിക മേഖലയിലെ വനിതകളുടെ സ്ഥാനത്തെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലാണ് റസാഖ് വിവാദ പരാമര്‍ശം നടത്തിയത്.

കായിക മേഖലയിലേക്ക് എത്തിപ്പെട്ടത് എങ്ങനെയെന്നും ആ മേഖലയോടുള്ള താൽപര്യത്തെക്കുറിച്ചും ചര്‍ച്ചയില്‍ പങ്കെടുത്ത നിദ ദാർ വിവരിച്ചതിനു പിന്നാലെയായിരുന്നു റസാഖിന്റെ വിവാദ പരാമർശങ്ങൾ.

‘അവരുടെ മേഖല അങ്ങനെയാണ്. ക്രിക്കറ്റ് താരങ്ങളായിക്കഴിയുമ്പോൾ പുരുഷ താരങ്ങൾക്ക് ഒപ്പമെത്താനാണ് അവരുടെ ശ്രമം. പുരുഷൻമാർക്ക് മാത്രമല്ല, ഞങ്ങൾക്കും ഇതൊക്കെ വഴങ്ങുമെന്ന് തെളിയിക്കാനും ശ്രമിക്കും. ക്രിക്കറ്റിൽ വിജയമാകുന്നതോടെ വിവാഹമൊന്നും വേണ്ടെന്ന ചിന്തയിലേക്കെത്തും. അവർക്ക് ഹസ്തദാനം കൊടുക്കുമ്പോഴറിയാം, സ്ത്രീയാണെന്നു പോലും തോന്നില്ല’ – എന്നായിരുന്നു റസാഖിന്റെ പരാമര്‍ശം. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

Advertisment