Advertisment

മുന്‍ രഞ്ജി താരത്തിന്റെ മരണം കൊലപാതകം; മകന്റെ അറസ്റ്റിന് പിന്നാലെ അയൽവാസിയും പിടിയിൽ ‍

New Update

തിരുവനന്തപുരം: മുന്‍ രഞ്ജി താരം കെ.ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മകന്‍ അശ്വിന്‍ തിരുവനന്തപുരത്ത് അറസ്റ്റിലായി. ജയമോഹന്‍ തമ്പിയെ മകന്‍ തള്ളിയിട്ടെന്ന് പൊലീസ് പറയുന്നു.

Advertisment

publive-image

നെറ്റിയിലെ ആഴമുള്ള മുറിവാണ് മരണകാരണമായത്. അയല്‍വാസിയേയും കസ്റ്റഡയിൽ എടുത്തു. കഴിഞ്ഞ ദിവസമാണ് ജയമോഹന്‍ തമ്പിയെ വീടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തമ്പിയുടെ വീടിനു മുകളില്‍ താമസിക്കുന്നവര്‍ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. 1982-84 കാലഘട്ടത്തി​ൽ കേരളത്തി​നായി​ ആറു രഞ്ജി​ ട്രോഫി​ മത്സരങ്ങൾ കളി​ച്ചി​ട്ടുണ്ട്. രണ്ട് വർഷം അതിഥിയായി എസ്ബിടിക്കു വേണ്ടി കളിച്ചതിന് ശേഷമാണ് ജോലിയിൽ പ്രവേശിച്ചത്. ബാങ്കിനായി 20 വർഷം കളിച്ചു.

Advertisment