Advertisment

ആറാം വിവാഹത്തിനൊരുങ്ങിയ ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിക്കെതിരെ പരാതിയുമായി ഭാര്യ

New Update

publive-image

Advertisment

ആഗ്ര: ആറാം വിവാഹത്തിനൊരുങ്ങിയ ഉത്തര്‍പ്രദേശ് മുന്‍ മന്ത്രി ചൗധരി ബഷീറിനെതിരെ പരാതിയുമായി ഭാര്യ നഗ്മ രംഗത്ത്. ശെയിഷ്ഠ എന്ന യുവതിയെ ചൗധരി ബഷീര്‍ വിവാഹം കഴിക്കാനൊരുങ്ങുന്ന വിവരം അറിഞ്ഞാണ് ഭാര്യ നഗ്മ പരാതി നല്‍കിയത്.

വീട്ടില്‍ നിന്ന് പുറത്താക്കി മുത്തലാഖ് ചൊല്ലിയെന്നാണ് പരാതി. വിവാഹത്തിന് ശേഷം ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. ആഗ്രയിലെ മണ്ഡോല സ്റ്റേഷനില്‍ ഭാര്യയുടെ പരാതിയില്‍ ചൗധരി ബഷീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് വ്യക്തമാക്കി.

മായാവതി സര്‍ക്കാരിന്റെ കാലത്ത് ഉത്തര്‍പ്രദേശിലെ മന്ത്രിയായിരുന്നു ചൗധരി ബഷീര്‍. 2012-ലാണ് നഗ്മയും ചൗധരി ബഷീറും വിവാഹിതരാകുന്നത്. ഇവര്‍ക്ക് രണ്ട് കുട്ടികളും ഉണ്ട്.

Advertisment