Advertisment

ഫോർവേഡ് ഹ്രസ്വചിത്രം റിലീസ് ചെയ്തു. 

author-image
admin
Updated On
New Update
റിയാദ് : നവോദയ ബാനറിൽ ചിത്രീകരിച്ച ഫോർവേഡ് എന്ന ഷോർട്ഫിലിം റിയാദിൽ റിലീസ് ചെയ്തു. നോവലിസ്റ്റും അധ്യാപികയുമായ ബീന ഫിലിം CD മാതൃക നവോദയ പ്രസിഡണ്ട് ബാലകൃഷ്ണന് കൈമാറിയാണ് റിലീസിംഗ് നിർവ്വഹിച്ചത്.
Advertisment
publive-image
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിശ്വാസം, നിയമം, രാഷ്ട്രീയം, ലിംഗനീതി തുടങ്ങിയ വിഷയങ്ങൾ വിവിധ ദിശകളിൽ നിന്ന് പ്രവാസികൾ അവരുടെ മുറിയിൽ ചർച്ച ചെയ്യുന്നതാണ് പ്രമേയം. നാട്ടിൽ നിന്നും ഒരു പ്രവാസിയുടെ മകൾ ശബരിമലയിൽ പോകാനുള്ള ആഗ്രഹം ഗൾഫിലെ അച്ഛനോട് പറയുന്നതും അതിനോട് അച്ഛൻ രോഷാകുലമായി പ്രതികരിക്കുന്നതും അതിനെതുടർന്നാണ് ചർച്ച ആരംഭിക്കുന്നത് വിശ്വാസത്തെ രാഷ്ട്രീയ വൽക്കരിക്കരുതെന്നും ഒരു പുരോഗമന സമൂഹമെന്ന രീതിയിൽ ലിംഗനീതിയും ഭരണഘടനാ മൂല്യങ്ങളും ഉയർത്തി പിടിക്കണ മെന്നും ഷോർട്ഫിലിം ഉണർത്തുന്നു.
ഡി സി ബെൽമൗണ്ട് ആണ് ഫോർവേഡ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജയകുമാർ രചനയും NKT കോഴിക്കോട് ക്യാമറയും എഡിറ്റിങ്ങും നിർവ്വഹിച്ചി രിക്കുന്നു. O K സുധാകരനാണ് നിർമ്മാണം. മരുപച്ച പ്രൊഡക്ഷനാണ് സാങ്കേതിക സഹായം നൽകിയത്.
സെലിൻ, അൻവാസ്, ബാലകൃഷ്ണൻ, ജയകുമാർ, ആരിഫ് മാട്ടിങ്ങൽ, ദീപാ ജയകുമാർ, സാന്ദ്ര സെലിൻ, അംബികാമ്മ,  ഷാജു കുമ്മിൾ, ഷിജു, അഖിൽ, ബാബുജി, കുമ്മിൾ സുധീർ എന്നിവർ അഭിനയിച്ചിരിക്കുന്നു.
റിലീസിംഗ് പ്രദർശനത്തിനുശേഷം ഫൈസൽ ഗുരുവായൂർ, ബീന ടീച്ചർ, ഷക്കീല ടീച്ചർ, ഫൈസൽ കൊണ്ടോട്ടി, സക്കീർ മണ്ണാർമല, മജു അഞ്ചൽ, ഷാരോൺ ഷെരീഫ്, പ്രമോദ്, രാജൻ നിലമ്പൂർ, അനിൽ അളകാപുരി, നന്ദൻ, ഇസ്മായിൽ, വിനോദ്, അഖിൽ ഫൈസൽ, രവീന്ദ്രൻ, ശോഭനൻ, ഷൈജു ചെമ്പൂര് തുടങ്ങിയവർ ചിത്രത്തെ വിലയിരുത്തി സംസാരിച്ചു. അഭിനേതാക്കളും അണിയറപ്രവർത്തകരും ഷൂട്ടിംഗ് അനുഭവങ്ങൾ  പങ്കുവെച്ചു. വിജയകുമാർ, നൗഷാദ് എന്നിവർക്ക് നവോദയ സെക്രട്ടറി രവീന്ദ്രൻ ഉപഹാരങ്ങൾ കൈമാറി. സാന്ദ്ര സെലിൻ അവതാരികയായിരുന്നു ,
Advertisment