Advertisment

വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തി; ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണി ; കൊച്ചിയില്‍ യുവനടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം ;നാലു പേർ അറസ്റ്റിൽ 

New Update

കൊച്ചി : കൊച്ചിയില്‍ നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ പിടിയിലായി.തൃശൂർ സ്വദേശികളെ കൊച്ചി മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റൂര്‍ സ്വദേശി അഷ്‌റഫ് എന്നിവരാണ് പിടിയിലായത്.നടിയുടെ വീട്ടിലെത്തിയ സംഘം പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

publive-image

ഷംനയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.

all news shamna kassim blackmailing
Advertisment