Advertisment

ഭക്ഷണത്തെച്ചൊല്ലി ക്വാറന്റൈന്‍ കേന്ദ്രത്തില്‍ സംഘര്‍ഷം; പൊലീസുകാര്‍ക്ക് പരിക്ക്; വാഹനങ്ങളും തകര്‍ത്തു

New Update

publive-image

Advertisment

പാട്‌ന: ഭക്ഷണത്തച്ചൊല്ലി ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്നവര്‍ നടത്തിയ സംഘര്‍ഷത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്ക്. ബീഹാറിലെ നളന്ദയിലെ കത്രാഹിയിലാണ് സംഭവം നടന്നത്. ബിന്ദ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍ക്കുമാണ് പരിക്കേറ്റത്.

നിരവധി വാഹനങ്ങളും സംഘര്‍ഷം നടത്തിയവര്‍ തകര്‍ത്തിട്ടുണ്ട്. ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസറുടെ വാഹനത്തിനും നാശനഷ്ടമുണ്ടായി.

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്നവര്‍ ഭക്ഷണത്തെക്കുറിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസുകാര്‍ സ്ഥലത്തെത്തിയത്. എന്നാല്‍ പൊലീസുകാര്‍ എത്തിയ ഉടനെ ഇവര്‍ ആക്രമിക്കുകയായിരുന്നുവെന്ന് നളന്ദ പൊലീസ് സൂപ്രണ്ട് നിലേഷ് കുമാര്‍ പറഞ്ഞു.

ഇവര്‍ പൊലീസ് റൈഫിളും വെടിയുണ്ടയും തട്ടിയെടുത്തിരുന്നതായും പിന്നീട് അത് കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റ പൊലീസുകാര്‍ സമീപത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.

Advertisment