Advertisment

സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നു ;വോട്ട് ചെയ്യാന്‍ വരി നില്‍ക്കുന്നതിനിടയില്‍ നാലു പേര്‍ കുഴഞ്ഞ് വീണ് മരിച്ചു

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നതിനിടെ നാലു പേര്‍ കുഴഞ്ഞ് വീണ് മരിച്ചു. വോട്ട് ചെയ്യാന്‍ വരി നില്‍ക്കുന്നതിനിടയിലാണ് മരണം. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടിൽ ത്രേസ്യാ കുട്ടി (72) , കണ്ണൂര്‍ മാറോളി സ്വദേശി വിജയി(64), കൊല്ലം കല്ലുംതാഴം പാർവതി മന്ദിരത്തിൽ മണി (63), പത്തനംതിട്ട പേഴുംപാറ സ്വദേശി ചാക്കോ മത്തായി എന്നിവരാണ് മരിച്ചത്.

Advertisment

publive-image

പാറപ്പുറം കുമാരനാശാൻ മെമ്മോറിയൽ യുപി സ്കൂളിൽ വോട്ട് ചെയ്യാനെത്തിപ്പോഴാണ് ത്രേസ്യാക്കുട്ടി കുഴഞ്ഞ് വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൽ രക്ഷിക്കാനായില്ല. രാവിലെ 9.30 ഓടെയായിരുന്നു സംഭവം.

പാനൂരിനടുത്ത് ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു വിജയി കുഴഞ്ഞ് വീണ് മരിച്ചത്. വടകര മണ്ഡലത്തില്‍പ്പെട്ട പ്രദേശമാണ് ചൊക്ലി. മൃതദേഹം ഇപ്പോൾ ഇന്ദിര ഗാന്ധി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ്: കുമാരൻ, മക്കൾ: രേഷ്മ, വിജേഷ്. പത്തനംതുട്ട വടശേരിക്കര പേഴുംപാറ പോളിംഗ് ബൂത്തില്‍ വച്ചാണ് ചാക്കോ മത്തായി മരിച്ചത്

കൊല്ലം കിളികൊല്ലൂരിൽ വോട്ട് ചെയ്യാനെത്തി പോളിംഗ് ബൂത്തില്‍ കുഴഞ്ഞ് വീണ മണി മരിച്ചത് ആശുപത്രിയില്‍ വച്ചാണ്. ഇരവിപുരം മണ്ഡലത്തിലെ കിളികൊല്ലൂർ എൽപി സ്കൂളിൽ അഞ്ചാം നമ്പർ ബൂത്തിൽ രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

Advertisment