Advertisment

എസ്എഫ്ഐ വനിത നേതാവിനെ ആക്രമിച്ച സംഭവം; നാല് വിദ്യാർത്ഥികൾ റിമാൻഡിൽ, കോളേജ് അടച്ചിട്ടു

New Update

publive-image

Advertisment

വയനാട്: എസ്എഫ്‌ഐ ജില്ലാ ജോയിന്റെ സെക്രട്ടറിയും മേപ്പാടി പോളിടെക്നിക്ക് കോളേജ് വിദ്യാർത്ഥിനിയുമായ അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവത്തിൽ നാല് വിദ്യാർത്ഥികൾ റിമാൻഡിൽ. മൂന്നാം വർഷ വിദ്യാർത്ഥികളായ അലൻ ആൻ്റണി, മുഹമ്മദ് ഷിബിൽ, അതുൽ കെ ഡി, കിരൺ രാജ് എന്നിവരാണ് റിമാൻഡിലായത്. പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തിലടക്കം കണ്ടാലറിയാവുന്ന 40 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പോളി ടെക്നിക്ക് കോളേജ് അടച്ചിട്ടു. യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് അപർണ ഗൗരിക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ അപർണയ്ക്ക് ​ഗുരുതരമായി പരുക്കേറ്റിരുന്നു. അപര്‍ണയെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോളിടെക്‌നിക്കലിലെ മയക്കുമരുന്നു സംഘമാണ് അപര്‍ണയ്ക്ക് നേരെ ആക്രമണം നടത്തിയതെന്ന് എസ്എഫ്‌ഐ ആരോപിച്ചു.

കോളേജിലെ എംഎസ്എഫും കെഎസ്‌യുവും വളര്‍ത്തിയ ട്രാബിയൊക്ക് എന്ന മയക്കുമരുന്ന് സംഘമാണ് അപര്‍ണയെ ആക്രമിച്ചതെന്നും എസ്എഫ്‌ഐ അറിയിച്ചു. ഇതിന് പിന്നാലെ വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോ​ഗിക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു.

Advertisment