ഫാ. രാജു എം ദാനിയേൽ കോർ എപ്പിസ്കോപ്പയായി അഭിഷിക്തനായി

New Update

publive-image

ചിക്കാഗോ: അമേരിക്കൻ സൌത്ത് വെസ്റ്റ് ഭദ്രസനത്തിലെ വൈദികനായ ഫാ. രാജു എം. ദാനിയേൽ മാതൃ ഇടവകയായ തുമ്പമൺ ഏറം സെന്റ് ജോർജ് വലിയപള്ളിയിൽ വച്ചു കോർ എപ്പിസ്കോപ്പയായി അഭിഷിക്തനായി. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമികത്വത്തിൽ കുര്യക്കോസ് മാർ ക്ലിമിസ്, ഡോ.എബ്രഹാം മാർ സെറാഫയിം, ഗീവർഗീസ് മാർ യുലിയോസ്‌ എന്നിവർ സഹകർമ്മികത്വം വഹിച്ചു.

Advertisment

publive-image

മലങ്കര ഓർത്തഡോക്സ് ചർച് ടിവിയുടെ അഡ്വൈസറി ബോർഡ്‌ മെമ്പർ ആയ വന്ദ്യ രാജു എം. ദാനിയേൽ കോർ എപ്പിസ്കോപ്പയ്ക്ക് എം. ഓ. സി ടിവി ടീമിന്റെ അഭിനന്ദനങ്ങളും അഡ്വൈസറി ബോർഡ്‌ ചെയർമാൻ ഡോ. യുഹാനോൻ മാർ മിലിത്തിയോസ്, മാനേജിങ് എഡിറ്റർ കുര്യൻ പ്രക്കാനം, എഡിറ്റർ സുനിൽ കെ. ബേബി എന്നിവർ ആശംസകളും അറിയിച്ചു

us news
Advertisment