Advertisment

ഫാ. റോബിന് ജീവപര്യന്തം ശിക്ഷ നല്‍കാതിരുന്നത് ആ കുഞ്ഞിനെ ഓര്‍ത്ത്... അച്ഛനെ ഒന്ന് കാണാന്‍ പോലും ഇതുവരെ ആ കുഞ്ഞിന് ഭാഗ്യം ലഭിച്ചിട്ടില്ല... ഒരു പെണ്‍കുട്ടിയുടെ ജീവിതം വൈദികന്‍ പാടെ തകര്‍ത്തെന്നും കോടതിയുടെ നിരീക്ഷണം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

തലശേരി: റോബിന്‍ വടക്കുംചേരിയെ കൊട്ടിയൂര്‍ ബലാത്സംഗക്കേസില്‍ ജീവപര്യന്തം ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത് ആ പെണ്‍കുട്ടിയെയും അവള്‍ പ്രസവിച്ച കുഞ്ഞിനെയുമോര്‍ത്തെന്ന് വിധി പകര്‍പ്പില്‍ കോടതി.

Advertisment

publive-image

പ്രാര്‍ത്ഥിക്കാന്‍ പള്ളി മേടയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാതംസംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ വടക്കുംചേരിക്ക് 20 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപയുമാണ് പോക്‌സോ കോടതി വിധിച്ചത്.

അച്ഛനെ ഒന്ന് കാണാന്‍ പോലും ഇതുവരെ ആ കുഞ്ഞിന് ഭാഗ്യം ലഭിച്ചിട്ടില്ല. ഒരു പെണ്‍കുട്ടിയുടെ ജീവിതം വൈദികന്‍ പാടെ തകര്‍ത്തെന്നും വിധിയില്‍ കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും സംരക്ഷണത്തിന് വേണ്ടി ശിക്ഷയില്‍ ഇളവ് നല്‍കാന്‍ റോബിന്‍ ആവശ്യപ്പെട്ടിരുന്നു.

തലശേരി പോക്‌സോ കോടതി ജഡ്ജി പി എന്‍ വിനോദാണ് വിധി പ്രഖ്യാപിച്ചത്. വിവിധ വകുപ്പുകളിലായി 60 വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി പറഞ്ഞു. കേസില്‍ കള്ള സാക്ഷി പറഞ്ഞതിന് കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും നടപടി നിര്‍ദ്ദേശമുണ്ട്.

Advertisment