Advertisment

നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനുള്ള ഇറ്റലിയുടെയും സ്‌പെയിനിന്റെയും നീക്കങ്ങളെ വിമര്‍ശിച്ച് ലോകാരോഗ്യസംഘടന; മെയ് 11 വരെ ലോക്ക്ഡൗണ്‍ നീട്ടി ഫ്രാന്‍സ്; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് വിവിധ രാജ്യങ്ങള്‍

New Update

publive-image

Advertisment

ലണ്ടന്‍: കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഇന്ത്യയെപ്പോലെ ലോക്ക്ഡൗണ്‍ നീട്ടാന്‍ വിവിധ രാജ്യങ്ങള്‍ തീരുമാനിച്ചു. ഫ്രാന്‍സില്‍ മെയ് 11 വരെ ലോക്ക്ഡൗണ്‍ നീട്ടി. ബ്രിട്ടനും ഒരു മാസത്തേക്ക് നിയന്ത്രണങ്ങള്‍ നീട്ടാന്‍ തീരുമാനിച്ചു. നൈജീരിയയില്‍ രണ്ടാഴ്ച കൂടി ലോക്ക്‌ഡോണ്‍ നീട്ടും.

അതേസമയം, ചില വ്യവസായ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്‌പെയിനിലും ഇറ്റലിയിലും പ്രവര്‍ത്തനാനുമതി നല്‍കി. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ ഇരുരാജ്യങ്ങളുടെയും നടപടിയെ ലോകാരോഗ്യസംഘടന വിമര്‍ശിച്ചു. ഈ പ്രവണത വന്‍ അപകടങ്ങള്‍ ഉണ്ടാക്കുമെന്ന് സംഘടന വ്യക്തമാക്കി.

ഡെന്മാര്‍ക്കും ഓസ്ട്രിയയും കൂടുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചു. അതേസമയം, ഐക്യരാഷ്ട്രസഭയിലെ 189 ജോലിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും മൂന്ന് പേര്‍ മരിച്ചതായും വക്താവ് അറിയിച്ചു.

covid lockdown
Advertisment