Advertisment

വിഎആർ തുണച്ചു; ഫ്രാന്‍സ് ഓസ്‌ട്രേലിയയെ 2-1ന് തോല്‍പ്പിച്ചു

New Update

ക​സാ​ൻ: വീഡിയോ അ​സി​സ്റ്റ​ന്‍റ് റ​ഫ​റി (വി​എ​ആ​ർ) ക​ളി നി​യ​ന്ത്രി​ച്ച മ​ത്സ​ര​ത്തി​ൽ മു​ൻ ചാ​ന്പ്യ​ൻ​മാ​രാ​യ ഫ്രാ​ൻ​സി​ന് വി​ജ​യ​ത്തു​ട​ക്കം. ഓ​സ്ട്രേ​ലി​യ​യെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ഫ്രാ​ൻ​സ് ത​ക​ർ​ത്ത​ത്. ഫ്രാ​ൻ​സി​നാ​യി അ​ന്േ‍​റാ​യി​ൻ ഗ്രീ​സ്മാ​ൻ, പോ​ൾ പോ​ഗ്ബ എ​ന്നി​വ​ർ ഗോ​ൾ നേ​ടി​യ​പ്പോ​ൾ മി​ലെ ജെ​ഡി​നാ​കി​ന്‍റെ വ​ക​യാ​യി​രു​ന്നു ഓ​സ്ട്രേ​ലി​യ​യു​ടെ ഗോ​ൾ.



ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷം 58-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി​യി​ൽ ഗ്രീ​സ്മാ​നി​ലൂ​ടെ ഫ്രാ​ൻ​സാ​ണ് ആ​ദ്യം സ്കോ​ർ ചെ​യ്ത​ത്. പോ​സ്റ്റി​നു​ള്ളി​ൽ ഗ്രീ​സ്മാ​നെ ജോ​ഷ്വാ റി​ഡ്സ​ണ്‍ ഫൗ​ൾ ചെ​യ്ത​തി​ന് ആ​ദ്യം റ​ഫ​റി പെ​നാ​ൽ​റ്റി അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ലും, ഫ്രാ​ൻ​സ് റി​വ്യൂ ചെ​യ്ത​തോ​ടെ വീഡിയോ അ​സി​സ്റ്റ​ന്‍റ് റ​ഫ​റി ഫൗ​ൾ വി​ധി​ച്ചു, ഗ്രീ​സ്മാ​ൻ ഗോ​ളും ക​ണ്ടെ​ത്തി. വീ​ഡി​യോ അ​സി​സ്റ്റ​ന്‍റ് റ​ഫ​റി സം​വി​ധാ​ന​ത്തി​ലൂ​ടെ ലോ​ക​ക​പ്പി​ൽ ന​ൽ​കു​ന്ന ആ​ദ്യ പെ​നാ​ൽ​റ്റി​യാ​ണ് ഫ്രാ​ൻ​സി​ന് ല​ഭി​ച്ച​ത്.

FBL-WC-2018-MATCH5-FRA-AUS-FANS

തൊ​ട്ടു​പി​ന്നാ​ലെ 62-ാം മി​നി​റ്റി​ൽ ഹാ​ൻ​ഡ്ബോ​ളി​ന് ല​ഭി​ച്ച പെ​നാ​ൽ​റ്റി ഗോ​ളാ​ക്കി ജെ​ഡി​നാ​ക്ക് ഓ​സ്ട്രേ​ലി​യ​യെ ഒ​പ്പ​മെ​ത്തി​ച്ചു. ഓ​സ്ട്രേ​ലി​യ്ക്ക് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച ഫ്രീ​കി​ക്ക് ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ബോ​ക്സി​നു​ള്ളി​ൽ സാ​മു​വ​ൽ ഉം​റ്റി​റ്റി പ​ന്തി​ൽ കൈ​കൊ​ണ്ടു തൊ​ട്ട​താ​ണു ഫ്രാ​ൻ​സി​നു വി​ന​യാ​യ​ത്. സ്പോ​ട് കി​ക്കെ​ടു​ത്ത ജെ​ഡി​നാ​കി​ന് പി​ഴ​ച്ചി​ല്ല. ഇ​രു​ടീ​മു​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം.



നി​ര​വ​ധി മു​ന്നേ​റ്റ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഫ്രാ​ൻ​സ് കാ​ത്തി​രു​ന്ന ഗോ​ളെ​ത്തി. പ​ക​ര​ക്കാ​ര​ൻ ഒ​ലി​വ​ർ ജി​റൗ​ഡി​ന്‍റെ പാ​സ് പാ​സ് ഗോ​ളി​യു​ടെ ത​ല​യ്ക്കു മു​ക​ളി​ലൂ​ടെ കോ​രി​യി​ട്ട് പോ​ഗ്ബ ഫ്രാ​ൻ​സി​ന്‍റെ വി​ജ​യ​ഗോ​ൾ കു​റി​ച്ചു. തി​രി​ച്ച​ടി​ക്കാ​നു​ള്ള ഓ​സ്ട്രേ​ലി​യ​യു​ടെ ശ്ര​മ​ങ്ങ​ൾ പ്ര​തി​രോ​ധ​ത്തി​ൽ ത​ട്ടി മ​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ വി​ജ​യ​ച്ചി​രി ഫ്രാ​ൻ​സി​നൊ​പ്പം.

 

Advertisment