Advertisment

ദുല്‍ഖര്‍ പറഞ്ഞ സര്‍പ്രൈസ് ട്രെയിലര്‍ എത്തി; ചിരിയുടെ ലഹരിയുമായി സണ്ണി വെയ്‌നിന്റെ ‘ഫ്രഞ്ച് വിപ്‌ളവം’

author-image
ഫിലിം ഡസ്ക്
New Update

Image result for franchu viplavam sunny vain

Advertisment

ദുല്‍ഖര്‍ ആരാധകരോട് പറഞ്ഞ സര്‍പ്രൈസ് പുറത്തുവിട്ടു. സണ്ണിവെയ്ന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവത്തിന്റെ ട്രെയിലറാണിത്. മനോഹരമായ ഹ്യൂമര്‍ ചിത്രമാണ് അണിയറയിലൊരുങ്ങുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നവാഗത സംവിധായകന്‍ മജുവാണ് ചിത്രം ഒരുക്കുന്നത്. ഫ്രഞ്ച് വിപ്ലവത്തില്‍ ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യനെന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്.

Image result for franchu viplavam sunny vain

1966 കാലഘട്ടം പശ്ചാത്തലമാക്കിയാണ് സിനിമയൊരുക്കുന്നത്. ഈ കാലത്തെ രാഷ്ട്രീയ സംഭവങ്ങളും അത് ഈ ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശേരി ചിത്രം ഈ മയൗ വിലെ നായിക ആര്യയാണ് ഈ സിനിമയിലും നായികയായെത്തുന്നത്.

Image result for franchu viplavam sunny vain

മീര എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. ലാല്‍ , ചെമ്പന്‍ വിനോദ്, കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, കൃഷ്്ണ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. അബ്ബാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍.കെ.ജെ, ജാഫര്‍ കെ .എ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം പാപ്പിനുവാണ് നിര്‍വ്വഹിക്കുന്നത്.

?t=6

Advertisment