Advertisment

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ രഹസ്യ വാദം തുടങ്ങി ...പുതിയ ലൈംഗിക ആരോപണം പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാണിച്ചു...29 ന് പ്രതിഭാഗം വാദം പൂര്‍ത്തിയാക്കിയാല്‍ പ്രോസിക്യൂഷന്‍ വാദം ആരംഭിക്കും

New Update

കോട്ടയം: പീഡനക്കേസില്‍ കന്യാസ്ത്രീ നല്‍കിയ പരാതി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ ആണ് ഇന്ന് പ്രധാനമായും വാദം നടന്നു.

Advertisment

publive-image

വാദത്തിന്‍റെ തുടക്കത്തില്‍ തന്നെ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പുറത്തു വന്ന പുതിയ ലൈംഗിക ആരോപണം പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാണിച്ചു.

പ്രതിഭാഗത്തിന്‍റെ ആവശ്യമനുസരിച്ച്‌ തുടര്‍ന്ന് രഹസ്യ വാദമാണ് കോടതിയില്‍ നടന്നത്. പ്രതിഭാഗത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ ബി രാമന്‍പിള്ള കോടതിയില്‍ ഹാജരായി.

29 ന് പ്രതിഭാഗം വാദം പൂര്‍ത്തിയാക്കിയാല്‍ പ്രോസിക്യൂഷന്‍ വാദം ആരംഭിക്കും. വാര്‍ത്തകള്‍ വിലക്കണമെന്ന ഹര്‍ജിയില്‍ കോടതി വിധി പറയാന്‍ മാറ്റി.മൊഴിയുടെ ഒരു പ്രത്യേക ഭാഗം മാത്രം പുറത്തു വന്നത് ഗൂഢാലോചനയാണെന്ന് പ്രതിഭാഗം വാദിച്ചു.

franko case court
Advertisment