Advertisment

ഫ്രാങ്കോ മുളക്കല്‍ നാളെ വീണ്ടും ആ ഇരുപതാം നമ്പര്‍ മുറിയിലേയ്ക്ക് ? പക്ഷേ ഇത്തവണ കന്യാസ്ത്രീകള്‍ അവിടെയുണ്ടാകില്ല !

New Update

publive-image

Advertisment

കോട്ടയം: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ നാളെ രാവിലെ എട്ടരയ്ക്ക് വീണ്ടും കുറവിലങ്ങാട്‌ മഠത്തിലെ ഇരുപതാം നമ്പര്‍ മുറിയിലെത്തുന്നു. പോലീസ് കസ്റ്റഡിയിലുള്ള ഫ്രാങ്കോയെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായാണ് കുറവിലങ്ങാട് മഠത്തില്‍ എത്തിക്കുക. ബലാല്‍സംഗം നടന്നതായി പരാതിയില്‍ പറയുന്ന ഇരുപതാം നമ്പര്‍ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. കന്യാസ്ത്രീകളെ ഒഴിവാക്കിയാണ് മഠത്തിലെ തെളിവെടുപ്പ്.

അതിരാവിലെ തന്നെ തെളിവെടുപ്പ് നടപടികള്‍ ആരംഭിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. രാവിലെ എട്ടരയോടെ ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിലെത്തിക്കും. ആ സമയത്ത് മഠത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് കന്യാസ്ത്രീകള്‍ക്ക് അറിയിപ്പ് നല്‍കിയിരിക്കുന്നത്. ബിഷപ്പും കന്യാസ്ത്രീകളും മുഖാമുഖം കാണുന്നത് ഒഴിവാക്കുന്നതിനാണിത്. കനത്ത സുരക്ഷയാകും ഇവിടെ പോലീസ് ഒരുക്കുക.

ബിഷപ്പിനെ ഇപ്പോള്‍ കോട്ടയം പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്ത് വരികയാണ്. കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് ബിഷപ്പിന്റെ ലൈംഗികക്ഷമതാ പരിശോധന നടത്തിയിരുന്നു. ഡിഎന്‍എ പരിശോധന നടത്തുന്നതിനുള്ള സാമ്പിളുകളും ശേഖരിച്ചു.

ഉച്ചയ്ക്ക് പാലാ കോടതിയില്‍ എത്തിച്ച ഫ്രാങ്കോയെ സെപ്റ്റംബര്‍ 24ന് ഉച്ചയ്ക്ക് രണ്ടര വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. അതിനു മുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് പോലീസ്. അന്നുതന്നെ ഫ്രാങ്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

franco
Advertisment