Advertisment

ആരോപണം ഉയര്‍ന്നപ്പോള്‍ രാജിക്കാര്യം ആലോചിച്ചിരുന്നു; അങ്ങനെ ചെയ്താല്‍ കുറ്റ സമ്മതം നടത്തുന്നതിന് തുല്യമായിരിക്കുമെന്ന് സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചു ;ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

New Update

ജലന്ധര്‍: രാജിവെക്കാന്‍ ആലോചിച്ചിരുന്നുവെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. രാജി വേണ്ടെന്ന് സഹവൈദികരാണ് ഉപദേശിച്ചത്. സഭയുടെ പ്രതിച്ഛായ തകര്‍ക്കുന്നത് മാധ്യമ വിചാരണയാണ്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്.

Advertisment

അതേസമയം ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ആരോപിച്ച് ജലന്ധർ രൂപത വീണ്ടും രംഗത്തെത്തി. സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുളള ഗൂഢാലോചനയാണ്. ആരോപണം തെളിയുന്നത് വരെ മാധ്യമവിചാരണയില്‍ മിതത്വം വേണം. കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമെന്നും ജലന്ധര്‍ രൂപത പ്രസ്താവനയില്‍ പറയുന്നു.

publive-image

നാല് പേജുളള പ്രസ്തവനയാണ് പുറത്തിറക്കിയത്. ആദ്യം പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട് മഠത്തിലല്ല താമസിച്ചത് എന്ന് പ്രസ്താവനയില്‍ പറയുന്നു. തൊട്ടടുത്ത ദിവസം കന്യാസ്ത്രീയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ബിഷപ്പ് പങ്കെടുത്തു. കന്യാസ്ത്രീ വളരെ സന്തോഷത്തോടെ ബിഷപ്പിനെ സ്വീകരിച്ചു. പീഡിപ്പിച്ചിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കുമോയെന്നും പ്രസ്താവനയിൽ ചോദിക്കുന്നു. കന്യാസ്ത്രീക്കെതിരെ ബന്ധു പരാതി നൽകിയ ശേഷമാണ് ബിഷപ്പുമായി അകന്നത് എന്നും രൂപത ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസവും വിശദീകരണവുമായി ബിഷപ്പ് രംഗത്തെത്തിയിരുന്നു. സാധാരണ ജനങ്ങൾക്ക് പ്രശ്നമൊന്നുമില്ല എന്നാണ്. എന്നാൽ പള്ളിക്ക് എതിരെ നില്‍ക്കുന്നവർ കന്യാസ്ത്രീകളെ ഉപയോഗിക്കുകയാണ്. അവർ ഈ വിഷയം മാത്രമല്ല ഉന്നയിക്കുന്നത്. പ്ലേക്കാർഡിൽ പല വിഷയങ്ങളുമുണ്ട്. അവർ മറ്റു കാര്യങ്ങൾക്കായി സമരം ചെയ്യുമ്പോൾ കന്യാസ്ത്രീകളെ മുന്നിൽ നിര്‍ത്തുന്നു. ഇത് ഗൂഢാലോചനയാണ്. നിയമനടപടികളുമായി പൂർണ്ണമായും സഹകരിക്കും. ഇതുവരെ അത് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ തടസ്സമില്ല.’

അറസ്റ്റും നടപടിയും ആവശ്യപ്പെട്ടുള്ള കേരളത്തിലെ സമരം ദേശീയ ശ്രദ്ധ നേടുമ്പോഴാണ് ജലന്തർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. കന്യാസ്ത്രീക്കെതിരെയുള്ള പരാതി അന്വേഷിച്ചതിന്‍റെ പ്രതികാരമാണ് തനിക്കെതിരെയുള്ള കേസെന്ന് ഫ്രാങ്കോ മുളയ്ക്കൽ ആവർത്തിക്കുന്നു.

അതിനിടെ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരായ കന്യാസ്ത്രീകളുടെ സമരം കൂടുതൽ ശക്തി പ്രാപിക്കുകയാണ്. കൊച്ചിയ്ക്ക് പുറമെ സെക്രട്ടേറിയേറ്റിന് മുന്നിലേക്കും ഇന്ന് സമരം വ്യാപിപ്പിക്കും. കേസിന്റെ തുടർനടപടികൾ ചർച്ച ചെയ്യാനുള്ള നിർണായക യോഗം ഇന്ന് കൊച്ചിയിൽ ചേരും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വെകും തോറും പ്രതിഷേധം ശക്തമാകുകയാണ്. കൊച്ചിയ്ക്ക് പുറമെ സെക്രട്ടറിയേറ്റിനു മുന്നിലും സമരം തുടങ്ങുകയാണ് സന്യാസിസമൂഹ സംരക്ഷണ വേദി.

Advertisment