Advertisment

ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ പാഠപുസ്തക വിതരണം നടത്തി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം : ജൂലൈ മാസമായിട്ടും പാഠപുസ്തക വിതരണം പൂർത്തിയാക്കത്തതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലയുടെ വ്യത്യസ്ഥ ഭാഗങ്ങളിൽ സമര പരിപാടികൾ നടത്തി. പാഠപുസ്തകങ്ങളുടെ പി.ഡി.എഫ് പ്രിൻറ് വിതരണം നടത്തിയാണ് പ്രതിഷേധ പരിപാടികൾ അരങ്ങേറിയത്.

Advertisment

publive-image

ജില്ലയിലെ പാഠപുസ്തകം ലഭിക്കാത്ത വിദ്യാർഥികൾക്കാണ് പി.ഡി.എഫ് കോപ്പി വിതരണം ചെയ്തത്. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നു.

മാർച്ച് മാസത്തിൽ തന്നെ തയ്യാറായ പാഠപുസ്തകങ്ങൾ ജൂലൈ മാസമായിട്ടും സംസ്ഥാനത്തെ അമ്പത് ശതമാനം വിദ്യാർഥികൾക്ക് മാത്രമേ ലഭ്യമായിട്ടുള്ളൂ. സ്വന്തമായി പാഠപുസ്തകങ്ങൾ ഇല്ലാതെ ഓൺലൈൻ ക്ലാസ് വേണ്ടത്ര ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥയിലാണ് വിദ്യാർഥികളുള്ളത്.

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെ പുറംമോടി വർത്തമാനങ്ങൾ കൊണ്ട് മറികടക്കാൻ ശ്രമിക്കാതെ യാഥാർഥ്യം ഉൾക്കൊണ്ട് പ്രായോഗിക പരിഹാരങ്ങൾ ഉണ്ടാക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.

fratanity
Advertisment