Advertisment

ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രതിരോധ ബൂത്തുകൾ സ്ഥാപിച്ചു

New Update

തിരുവനന്തപുരം: കോവിഡ് 19- ന്റെ പശ്ചാത്തലത്തിൽ പുനക്രമീകരിക്കപ്പെട്ട എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളെഴുതുന്ന വിദ്യാർത്ഥികൾക്കായി ജില്ലയിലെ വിവിധ സ്കൂളുകളിൽ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ ബൂത്തുകൾ സ്ഥാപിച്ചു. 'അതിജീവനത്തിന് സാഹോദര്യത്തിന് കരുതൽ' എന്ന തലക്കെട്ടിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായാണ് പ്രതിരോധ ബൂത്തുകൾ തയ്യാറാക്കിയത്. ഓരോ സ്കൂളിനും മുന്നിലും വിദ്യാർഥികൾക്കും അധ്യാപകർക്കും ആവശ്യമായ മാസ്കുകളും സാനിറ്റെസറുകളും പ്രവർത്തകർ വിതരണം ചെയ്തു.

publive-image

ക്രിസന്റ് റസിഡൻഷ്യൽ സ്കൂൾ അഴിക്കോട്, വിഎച്ച്എസ്എസ് ആലംകോട് തുടങ്ങിയ വിവിധ സ്കൂളുകളിൽ അധികൃതരെ നേരിൽ കണ്ട് കോവിഡ് പ്രതിരോധ വസ്തുക്കൾ നൽകി. ജില്ലാ സെക്രട്ടറി ഇമാദ് വക്കം, മണ്ഡലം ഭാരവാഹികളായ സുഹൈൽ, സുആദ പർവിൻ, ബാസിത് പൂവാർ, നാദിയ ഹുസ്ന, നദീർ, ഷഫാന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

fratanity booth
Advertisment