Advertisment

ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തിൽ കോവിഡ്‌ പ്രതിരോധ ബൂത്തുകൾ ഒരുക്കും

New Update

കോഴിക്കോട്: കോവിഡ് ഭീതി കൂടാതെ പരീക്ഷയെ നേരിടുന്നതിന് ജില്ലയിലെ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തിൽ കോവിഡ്‌ പ്രതിരോധ ബൂത്തുകൾ ഒരുക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ പറഞ്ഞു.

മാസ്ക്, സാനിറ്റൈസർ, ബ്രേക്ക് ദി ചെയിൻ പോയിന്റ് തുടങ്ങി സുരക്ഷാ സംവിധാനങ്ങൾ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കുന്ന സ്കൂളുകൾക്ക് മുമ്പിൽ ലഭ്യമാക്കും. സ്കൂളിലെത്താൻ യാത്രാ പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്കായി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വാഹന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

fratanity covid
Advertisment