Advertisment

ഫ്രറ്റേണിറ്റി പ്രതിരോധ ബൂത്തുകൾ കോഴിക്കോട് മൂന്നാം ദിനവും സജീവമായി

New Update

കോഴിക്കോട്: കോവിഡ് 19 സാഹചര്യത്തിൽ പുനക്രമീകരിക്കപ്പെട്ട എസ്എസ്എൽസി, പ്ലസ് ടു പൊതു പരീക്ഷകളെഴുതുന്ന വിദ്യാർത്ഥികൾക്കായി ജില്ലയിലെ വിവിധ സ്കൂളുകളിൽ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ ബൂത്തുകൾ സ്ഥാപിച്ചു.

Advertisment

publive-image

ജില്ലയിലെ വിവിധ സ്കൂളുകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ആവശ്യമായ മാസ്കുകളും സാനിറ്റെസറുകളും പ്രവർത്തകർ വിതരണം ചെയ്തു. ബ്രേക്ക് ദി ചെയിൻ പോയിന്റുകൾ സ്ഥാപിച്ചു. വിവിധ സ്കൂളുകളിൽ അധികൃതരെ നേരിൽ കണ്ട് കോവിഡ് പ്രതിരോധ വസ്തുക്കൾ നൽകി.

സ്കൂളിലെത്താൻ യാത്രാ പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്കായി വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വാഹന സൗകര്യങ്ങളും ഏർപ്പെടുത്തി. പരീക്ഷയുടെ ആദ്യ ദിനത്തിൽ ആരംഭിച്ച പ്രതിരോധ ബൂത്തുകൾ അതാത് സ്ക്കൂളുകളിൽ തുടർ ദിവസങ്ങളിലും സജീവമായി തുടർന്നു. ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിച്ചതോടെ ബൂത്തുകളിൽ ഇന്നലെ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

FRATANITY KOZHIKODE
Advertisment