Advertisment

ഫ്രറ്റേണിറ്റി മൂവ്‌മെൻറ് മലപ്പുറം ജില്ലയ്ക്ക് പുതിയ ഭാരവാഹികൾ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം : ഫ്രറ്റേണിറ്റി മൂവ്‌മെൻറ് മലപ്പുറം ജില്ല പ്രസിഡന്റായി ബഷീർ തൃപ്പനച്ചി, ജനറൽ സെക്രട്ടറിമാരായി സനൽ കുമാർ, ഫയാസ് ഹബീബ് എന്നിവരെ തെരഞ്ഞെടുത്തു. സൽമാൻ താനൂർ, ഷഹീദ മണമ്മൽ, ഡോ എ.കെ സഫീർ, ഹബീബ റസാഖ് എന്നിവരാണ് വൈസ്പ്രസിഡൻ്റുമാർ.

Advertisment

publive-image

സെക്രട്ടറിമാരായി സി.പി ശരീഫ്‌, ഹാദി ഹസൻ, ബാസിത്ത് മലപ്പുറം, മുസ് ഫിറ, മുഹമ്മദ് ഹംസ പൊന്നാനി, റബീ ഹുസൈൻ തങ്ങൾ എന്നിവരെ തെരെഞ്ഞെടുത്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായി അജ് മൽ കോഡൂർ, സുമയ്യ ജാസ്മിൻ സി.ടി, അജ് മൽ തോട്ടോളി എന്നിവരെയും തെരഞ്ഞെടുത്തു.

publive-image

ഫ്രറ്റേണിറ്റി മൂവ്‌മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് നിസാർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ്, ഫ്രറ്റേണിറ്റി മൂവ്‌മെൻറ് സംസ്ഥാന സെക്രട്ടറി കെ.കെ അഷ് റഫ്, ജനറൽ സെക്രട്ടറിമാരായ സനൽ കുമാർ, ഫയാസ് ഹബീബ്, സെക്രട്ടറി സി.പി ശരീഫ് എന്നിവർ സംസാരിച്ചു

fratanity malappuram
Advertisment