Advertisment

ഫ്രറ്റേണിറ്റിയുടെ ഡി.ഡി.ഇ - എ.ഇ.ഒ ഓഫീസ് മാർച്ച് ഇന്ന്

New Update

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും പാഠപുസ്തകങ്ങൾ ലഭ്യമാക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് സംസ്ഥാനത്തെ ഡി.ഡി.ഇ- എ.ഇ.ഒ ഓഫീസുകളിലേക്കുള്ള ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രതിഷേധ മാർച്ച് ഇന്ന്.

കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും പാഠപുസ്തകങ്ങൾ ലഭ്യമാക്കാൻ സർക്കാരിനും പൊതു വിദ്യാഭ്യാസ വകുപ്പിനും സാധിച്ചിട്ടില്ല. പാഠപുസ്തക അച്ചടിയും വിതരണവും കാലതാമസമില്ലാതെ പൂർത്തീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനം പാലിക്കപ്പെട്ടിട്ടില്ല.

ഈ സാഹചര്യത്തിലാണ് എല്ലാ വിദ്യാർഥികൾക്കും പാഠപുസ്തകം ഉടൻ ലഭ്യമാക്കണമെന്ന ആവശ്യമുന്നയിച്ച് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ , നെയ്യാറ്റിൻകര ഡി.ഇ.ഒ, കണിയാപുരം, നെടുമങ്ങാട്, പാലോട് എ.ഇ.ഒ ഓഫീസുകളിലേക്ക് ഫ്രറ്റേണിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് നടത്തുന്നതെന്ന് ജില്ല പ്രസിഡണ്ട് ആദിൽ അബ്ദുൽ റഹിം വാർത്താ കുറിപ്പിൽ അറിയിച്ചു. വ്യത്യസ്ത കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

fratanity march
Advertisment