Advertisment

കേന്ദ്ര സർക്കാറിൻ്റെ വിദ്യാർത്ഥി വേട്ടക്കെതിരെ ജനകീയ പ്രതിരോധമുയരണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

New Update

തിരുവനന്തപുരം: പൗരത്വ പ്രക്ഷോഭങ്ങളിലും ഹാഥ്റസ് സമരങ്ങളിലും പങ്കാളികളായ വിദ്യാർത്ഥി നേതാക്കളെയും ആക്റ്റിവിസ്റ്റുകളെയും വേട്ടയാടുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരായി ജനകീയ പ്രതിരോധമുയരണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രട്ടറിയേറ്റ്.

Advertisment

ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ഷെരീഫിനെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയപ്പോൾ അദ്ദേഹം കോടതിയോട് ബോധിപ്പിച്ച കാര്യങ്ങൾ ഗൗരവമായിത്തന്നെ പൊതുസമൂഹം കാണേണ്ടതുണ്ട്.

സഹോദരനെ ഉൾപ്പെടെ യു എ പി എ ചാർത്തി അറസ്റ്റ് ചെയ്യുമെന്ന ഇ ഡിയു ടെ ഭീഷണി അറസ്റ്റ് കേവലം പക പോക്കലാണെന്ന് വ്യക്തമാക്കുന്നതാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി സംഘ്പരിവാറിനെതിരിൽ ശബ്ദിക്കുന്നവരെ ഉന്നമിടുന്ന ഭരണകൂട ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണം.

സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹിം യോഗത്തിൽ അധ്യക്ഷതവഹിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് ഫസ്ന മിയാൻ്റെ നേതൃത്വത്തിൽ സെക്രട്ടറിമാരായ നഈം ഗഫൂർ, നുജൈം പി കെ, തഷ്രീഫ് കെ പി കുടുംബത്തെ സന്ദർശിച്ചു നിയമ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ചിരുന്നു.

fratanity movement
Advertisment