Advertisment

കോവിഡ് മഹാമാരി കാലത്ത് സർവകലാശാല പരീക്ഷകൾ ഓൺലൈനായി നടത്തുന്നത്തിനെ കുറിച്ച് സർക്കാർ ഗൗരവത്തിൽ ആലോചിക്കണം; ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

New Update

മലപ്പുറം :കോവിഡ് മഹാമാരി കാലത്ത് സർവകലാശാല പരീക്ഷകൾ ഓൺലൈനായി നടത്തുന്നതിനെ കുറിച്ച് സർക്കാർ ഗൗരവത്തിൽ ആലോചിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ അഷ്‌റഫ് പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ക്യാമ്പസ് യൂണിറ്റ് കൺവെൻഷന്റെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം.

ഈവൻ സെമസ്റ്റർ പരീക്ഷകൾ നടത്തുകയും ഓട് സെമസ്റ്റർ പരീക്ഷകൾക്ക് നോർമലയിസേഷൻ നടപ്പാക്കുകയും ചെയ്യണമെന്നും വിദ്യാർത്ഥികളുടെയും രക്ഷിതക്കളുടെയും ആശങ്കയ്ക്ക് പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറം ഗവണ്മെന്റ കോളേജിൽ നടന്ന പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ.സഫീർ എ.കെ, ജില്ലാ വൈസ് പ്രസിഡന്റ് സി.പി.ഷരീഫ്, മലപ്പുറം മണ്ഡലം സെക്രട്ടറി ജസീം സയ്യാഫ്, മലപ്പുറം കോളേജ് യൂണിറ്റ് പ്രസിഡന്റ് റിസ്‌വ തുടങ്ങിയവർ സംസാരിച്ചു. വിവിധ കാമ്പസ്‌ കൺവൻഷനുകളിൽ ജില്ലാ നേതാക്കൾ പങ്കെടുത്തു.

Advertisment