Advertisment

ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപക ദിനാചരണത്തിന്റെ മങ്കട മണ്ഡലതല പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷമീം കൂട്ടിലങ്ങാടിയിൽ പതാക ഉയർത്തി

New Update

publive-image

Advertisment

മങ്കട: ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപക ദിനാചരണത്തിന്റെ മങ്കട മണ്ഡലതല പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷമീം കൂട്ടിലങ്ങാടിയിൽ പതാക ഉയർത്തി.

കുറുവ പഞ്ചായതത്തിൽ ജില്ല സെക്രട്ടറി അജ്മൽ തോട്ടോളി, മക്കരപറമ്പ പഞ്ചായത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് അഷ്റഫ് സി.എച്ച്, അങ്ങാടിപ്പുറം പഞ്ചായത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് നുബ്‌ല, മങ്കട പഞ്ചായത്തിൽ മണ്ഡലം ക്യാമ്പസ് സെക്രട്ടറി അഫ്‌സൽ ഹുസ്സൈൻ എന്നിവരും പതാക ഉയർത്തി.

രൂപീകരണത്തിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി പ്രവർത്തകർ രക്തംദാനം ചെയ്യും. ഫ്രറ്റേണിറ്റിയുടെ നേത്രത്വത്തിൽ കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ഹെല്പ് ഡെസ്‌ക്കുകൾക്കും തുടക്കം കുറിച്ചിട്ടുണ്ട്.

വിദ്യാർത്ഥി യുവജനങ്ങൾക്കായി വിവിധ ഓണ്ലൈന് മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഫ്രറ്റേണൽ വീക്ക് എന്ന പേരിൽ ഒരു ആഴ്ച നീണ്ടു നിക്കുന്ന തരത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത് എന്ന് മണ്ഡലം സെക്രട്ടറി അസ്‌ലം പടിഞ്ഞാറ്റുമുറി പറഞ്ഞു.

fraternity movement malappuram news
Advertisment