Advertisment

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം"ഹജ്ജ് സർവീസ് 1440 " ആരംഭിച്ചു.

New Update

ജിദ്ദ: ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം ഹജ്ജ് സേവന പ്രവർത്തനങ്ങളുടെ പത്തൊമ്പതാം വർ ഷത്തെ ഔപചാരിക ഉദ്‌ഘാടനം ജിദ്ദയിൽ നടന്നു. സാഫിറോ ഹോട്ടൽ ഓഡിറ്റോറിയ ത്തിൽ സംഘടിപ്പിച്ച പരിപാടി പ്രമുഖ വ്യവസായിയും ജിദ്ദ നാഷണൽ ഹോസ്പി റ്റൽ മാനേജിങ് ഡയറക്ടറുമായ വി.പി. മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു.

Advertisment

publive-image

ഫ്രറ്റേണിറ്റി ഹജ്ജ് സർവീസിന്റെ ലോഗോ പ്രകാശനം അൽ അബീർ ഗ്രൂപ്പ് സ്ട്രാറ്റജിക് പ്ലാനിംഗ് വൈസ് ചെയർമാൻ ഡോ. ജംഷിത് നിർവഹിച്ചു.വിവിധ സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുൽ അസീസ് കിദ്വായ് (ഐ.പി.ഡബ്ലിയു.എഫ് പ്രസിഡന്റ് ), നൂറു ദ്ദീൻ ഖാൻ (അമുബാ), ഷമീം കൗസർ (കാക്കി ത്വയ്‌ബ), സലാഹ് കാരാടൻ (എം.ഇ.എസ്), കെ.ടി.എ. മുനീർ (ഒ.ഐ.സി.സി), അഷ്‌റഫ് മൊറയൂർ (ഇന്ത്യൻ സോഷ്യൽ ഫോറം), സകരി യ ബിലാദി, അബ്ദുൽ ഖാദർ ഖാൻ തുടങ്ങിയവർ സംസാരിച്ചു.

ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജിയണൽ പ്രസിഡന്റ് ഫയാസുദ്ദീൻ ചെന്നൈ അധ്യക്ഷത വഹിച്ചു. മിനയിലെയും അറഫയിലെയും സേവനങ്ങളുടെ വിശദാംശങ്ങൾ അബ്ദുൽ ഗനി അവതരിപ്പിച്ചു. പരിശീലനം നേടിയ വിവിധ സംസ്ഥാനക്കാരായ 1200 വളണ്ടിയർമാരെ യാണ് ഈ വർഷത്തെ സേവനത്തിനായി മിനയിലേക്കും അറഫയിലേക്കുമായി ഫ്രറ്റേർ ണിറ്റി ഫോറം സജ്ജരാക്കുന്നത്. കൂടാതെ മദീനയിലും മക്കയിലും ആദ്യ ഇന്ത്യൻ ഹജ്ജ് തീർത്ഥാടക സംഘം എത്തുന്നത് മുതൽ ഹജ്ജ് കർമ്മത്തിനു ശേഷം അവസാന ഇന്ത്യൻ ഹാജിയും സ്വദേശത്തേക്കു യാത്രയാകുന്നത് വരെ ഫ്രറ്റേണിറ്റി ഫോറം വളണ്ടി യർമാർ സേവന രംഗത്തുണ്ടാകും. ഫ്രറ്റേർണിറ്റി ഫോറം റീജിയണൽ സെക്രട്ടറി ഇക്ബാൽ ചെമ്പൻ സ്വാഗതവും മുദ്ദസിർ മംഗ്ലൂർ നന്ദിയും പറഞ്ഞു.

Advertisment