Advertisment

പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണം - ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

മലപ്പുറം: പ്ലസ് വൺ രണ്ടാം അലോട്ട്മെൻ്റ് പൂർത്തിയായതോടെ ജില്ലയിലെ 41312 സീറ്റിൽ 41311 ലും അലോട്മെൻറായിരിക്കുന്നു.

80862 വിദ്യാർഥികൾ മലപ്പുറം ജില്ലയിൽ പ്ലസ് വൺ അപേക്ഷകരായുണ്ട്. ഇവരിൽ 39551 പേർക്ക് ജില്ലയിൽ പ്ലസ് വൺ പഠന സൗകര്യങ്ങളില്ല.

അഞ്ച് തെക്കൻ ജില്ലകളിൽ അപേക്ഷകരേക്കാൾ പ്ലസ് വൺ സീറ്റുള്ളപ്പോഴാണ് 80 ശതമാനം മാർക്ക് നേടിയ വിദ്യാർഥിക്ക് പോലും മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.

ഇത് മലപ്പുറം ജില്ലയോട് വർഷങ്ങളായി തുടരുന്ന വിദ്യാഭ്യാസ വിവേചനത്തിൻ്റെ ഭാഗമായി സംഭവിച്ചതാണ്.

സംസ്ഥാനം ഭരിച്ച ഇരുമുന്നണികളും ഇതിൽ പ്രതികളാണ്. ഈ അധ്യയനവർഷം തന്നെ പുതിയ പ്ലസ് വൺ ബാച്ചുകളനുവദിച്ച് ഈ പ്രതിസന്ധി പരിഹരിക്കാൻ ഇടതുമുന്നണി സർക്കാർ തയ്യാറാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

അല്ലായെങ്കിൽ ബഹുജനങ്ങളെയും വിദ്യാർഥികളെയും അണിനിരത്തി വ്യത്യസ്ഥ സമരങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതൃത്വം നൽകുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല പ്രസിഡൻ്റ് ബഷീർ തൃപ്പനച്ചി പറഞ്ഞു.

ജില്ല ജനറൽ സെക്രട്ടറിമാരായ സനൽ കുമാർ, ഫയാസ് ഹബീബ്, സൽമാൻ താനൂർ, അജ്മൽ കെ.എൻ, ഹബീബ റസാഖ്, മുസ്ഫിറ എം തുടങ്ങിയവർ സംസാരിച്ചു.

Fraternity Movement protest
Advertisment