Advertisment

ഷംസീർ ഇബ്രാഹിം ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ്; മതി അംബേദ്കർ, മുഹമ്മദ് അസിം, അബു ജഅ്ഫർ എന്നിവർ ജനറൽ സെക്രട്ടറിമാർ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡൽഹി: ഫ്രറ്റേണിറ്റി മൂവ്മെന്റ് 2021 - 23 കാലയളവിലെ ദേശീയ പ്രസിഡന്റായി ഷംസീർ ഇബ്രാഹിമിനെ തെരഞ്ഞെടുത്തു. മതി അംബേദ്കർ (തമിഴ്നാട്), മുഹമ്മദ് അസിം (രാജസ്ഥാൻ), അബു ജഅ്ഫർ (വെസ്റ്റ് ബംഗാൾ) എന്നിവരെ ജനറൽ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷംസീർ ഇബ്രാഹിം കണ്ണൂർ ജില്ലയിലെ തലശ്ശേരി സ്വദേശിയാണ്.

publive-image

മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാർ - ഉച്ചങ്‌ഗി പ്രസാദ് (കർണാടക), അബുൽ അഅ്ല സുബ്ഹാനി (ഡൽഹി), റോഹിന ഖാത്തുൻ (പശ്ച്മ ബംഗാൾ) സെക്രട്ടറിമാർ - അഫ്രീൻ ഫാത്തിമ, ഫിർദൗസ് അഹ്മദ്, അബു തൽഹ, സാന്ദ്ര എം.ജെ, ഐഷ റെന്ന, മുഹമ്മദ് അലി. ഷർജിൽ ഉസ്മാനി, വസീം ആർ.എസ് എന്നിവരെ ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു.

ഹൈദരാബാദിൽ ചേർന്ന ദേശീയ ജനറൽ കൗൺസിൽ യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിന് വെൽഫെയർ പാർട്ടി അഖിലേന്ത്യ അധ്യക്ഷൻ ഡോ. എസ്.ക്യൂ.ആർ ഇല്യാസ് നേതൃത്വം നൽകി. വെൽഫെയർ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറിമാരായ ഷീമ മുഹ്സിൻ, സുബ്രഹ്മണി അറുമുഖം എന്നിവർ തെരഞ്ഞെടുപ്പ് യോഗത്തിൽ സന്നിഹിതരായിരുന്നു.

delhi news fraternity movement
Advertisment