Advertisment

കോവിഡ്, മഴക്കെടുതി, കടൽക്ഷോഭം: പിന്നാക്ക പ്രദേശങ്ങളിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കേരള

New Update

publive-image

Advertisment

തിരുവനന്തപുരം: കോവിഡ്, മഴക്കെടുതി, കടൽക്ഷോഭം എന്നിവ മൂലം കഷ്ടത അനുഭവിക്കുന്ന പിന്നാക്ക പ്രദേശങ്ങളിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് അവശ്യപ്പെട്ടു.

ദലിത്, ആദിവാസി കോളനികൾ, തോട്ടം തൊഴിലാളികൾ, തീരദേശങ്ങൾ തുടങ്ങി പിന്നോക്ക പ്രാദേശങ്ങളിൽ താമസിക്കുന്നവർ ഇപ്പോൾ വലിയ രീതിയിലുള്ള പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.

കൊറോണ വ്യാപനത്തിൽ മതിയായ പ്രതിരോധ പ്രവർത്തനങ്ങൾ സാധ്യമാവാത്ത ഇടങ്ങളാണ് ഈ മേഖലകൾ. ആളുകൾ തിങ്ങി പാർക്കുന്നതിനാൽ പൂർണമായും സാമൂഹിക അകലം പാലിക്കുവാൻ സാധ്യമല്ല.

ഹോം ക്വാറന്റൈനും പരിമിതികളുണ്ട്. മതിയായ റൂമുകളോ വലുപ്പമുള്ള വീടുകളോ ഇല്ലാത്തതു കൊണ്ട് സാധാരണ ഗതിയിൽ നിർദേശിക്കപ്പെടുന്ന രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങളൊന്നും തന്നെ സാധ്യമാവുന്നില്ല.

അതിനാൽ ഇത്തരം മേഖലകളെ കണ്ടെത്തുകയും ഹോം ക്വാറന്റൈന് പകരം ഫലപ്രദമായ സംവിധാനങ്ങൾ സർക്കാർ ഏർപ്പെടുത്തേണ്ടതുമുണ്ട്. കൂടാതെ ഇവരുടെ തൊഴിൽ മേഖലയും ലോക്ക്ഡൗൺ, കാലാവസ്ഥാ കെടുതികൾ എന്നിവ കാരണം അടഞ്ഞു കിടക്കുകയാണ്. ഇതും ഇവരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്.

പൊതു ആരോഗ്യ സംവിധാനങ്ങൾ പ്രധാനമായും കോവിഡ് രോഗികൾക്കായി നീക്കിവച്ചതിനാല്‍ മറ്റു രോഗങ്ങൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥ നിലവിലുണ്ട്.

എന്നാൽ അത്തരം സൗകര്യങ്ങൾ ലഭ്യമാവാൻ വേണ്ട സാമ്പത്തിക കരുതി വെപ്പോ വരുമാനമോ ഇല്ലാത്ത സാമൂഹികവിഭാഗം എന്ന നിലക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവർക്ക് ജീവിതം കൂടുതൽ ദുരിത പൂർണ്ണമാണ്.

അതുകൊണ്ട് സ്വകാര്യ ആശുപത്രികളിൽ ഇത്തരം ആളുകൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാൻ ആവശ്യമായ സംവിധാനവും സർക്കാർ തയ്യാറാക്കണം. അടിയന്തിരമായ ഇത്തരം പ്രശ്ങ്ങൾ പരിഹരിക്കാൻ ആവശ്യമായ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു.

trivandrum news
Advertisment