Advertisment

ഗ്രേസ് മാർക്ക് ഒഴിവാക്കിയ നടപടി പ്രതിഷേധാർഹം - ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് മലപ്പുറം

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

മലപ്പുറം: പൊതു പരീക്ഷകളിൽ ഗ്രേസ്‌ മാർക്ക് ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിലടക്കം പങ്കെടുത്ത വിദ്യാർത്ഥികളോടുള്ള വഞ്ചനയാണ് ഈ തീരുമാനമെന്നും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ഫയാസ് ഹബീബ് ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറിമാരായ അജ്മൽ തോട്ടോളി, അജ്മൽ കെ.എൻ കമ്മിറ്റി അംഗങ്ങളായ ഷബീർ പി.കെ, ഷമീം എന്നിവർ പങ്കെടുത്തു.

fraternity movement
Advertisment