Advertisment

താനൂർ ഗവ: കോളേജ്; നടക്കുന്നത് രാഷ്ട്രീയ നാടകം - ഫ്രറ്റേണിറ്റി മൂവ്മെന്റ്

New Update

publive-image

താനൂർ: തറക്കല്ലിടൽ നാടകത്തിലൂടെ സർക്കാറും എംഎൽഎയും വിദ്യാർത്ഥികളെയും താനൂരിലെ ജനങ്ങളെയും വിഡ്ഢികളാക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന ഇത്തരം പിആർ പരിപാടികൾക്ക് ജനം അർഹിച്ച വില നൽകുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. സഫീർ എകെ പറഞ്ഞു. താനൂർ ഗവ. കോളേജ് തറക്കല്ലിടൽ പരിപാടിയിലേക്ക് നടന്ന ഫ്രറ്റേണിറ്റി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ വൈസ് പ്രസിഡന്റ് സൽമാൻ താനൂർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാറൂൻ അഹമ്മദ്, ഇഹ്ജസ് അസ്‌ലം, അസ്‌ലം ടി.പി.എം, മുഹ്‌സിന തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയ ജില്ലാ വൈസ് പ്രസിഡന്റ്‌ സൽമാൻ താനൂർ,ജില്ലാ കമ്മിറ്റി അംഗം ഷാരോൺ, മണ്ഡലം പ്രസിഡന്റ്‌ അസ്‌ലം, വൈസ് പ്രസിഡന്റ്‌ മുഹ്സിൻ, ജോയിന്റ് സെക്രട്ടറി ഡോ.മുഹ്സിന, ഇജാസ് അസ്‌ലം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

malappuram news
Advertisment