Advertisment

സംവരണ അട്ടിമറി, ഭൂമി തിരിമറി: പാലക്കാട് മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിരോധം തീർത്ത്‌ ഫ്രറ്റേണിറ്റി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്‌: പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട്‌ ഗവ.മെഡിക്കൽ കോളേജിന്റെ ഭൂമി നഗരസഭയുടെ സപ്റ്റേജ് പദ്ധക്കായി കൈമാറുന്നത് പ്രതിഷേധാർഹമാണെന്നും മെഡിക്കൽ കേളേജിനെ തകർക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ്.

"സംവരണ അട്ടിമറി, ഭൂമി തിരിമറി: പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട്‌ മെഡിക്കൽ കോളേജിനെ തകർക്കാൻ അനുവദിക്കില്ല" എന്ന തലക്കെട്ടിൽ ജില്ല കമ്മിറ്റി മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിരോധ സമരം സംഘടിപ്പിച്ചു.

വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ്‌ പി.എസ് അബൂഫൈസൽ സമരം ഉദ്ഘാടനം ചെയ്തു. മന്ത്രിപോലുമറിയാതെയാണ് നഗരസഭക്ക് ഭൂമി കൈമാറാൻ ഉദ്യോഗ തലത്തിൽ നീക്കങ്ങൾ നടന്നതെന്നാണ് പറയുന്നത്. പട്ടിക ജാതി വകുപ്പ് മന്ത്രി നിസംഗത വെടിഞ്ഞു ഭൂമി കൈമാറ്റം തടഞ്ഞു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിര നടപടിയെടുക്കണം.

മെഡിക്കൽ കോളേജിന്റെ തെന്നെ വികസനത്തിനായി ഭൂമി ആവശ്യമുണ്ടെന്നിരിക്കെ മറ്റ് ആവശ്യങ്ങൾക്കായി തിരിമറി നടത്തുന്നത് അംഗീകരിക്കാനാകില്ല. മെഡിക്കൽ കോളേജ് ഉദ്യോഗ നിയമനം പി.എസ്.സിക്ക്‌ വിടുന്നത് നിലവിൽ അവിടെ നടക്കുന്ന ഉദ്യോഗ നിയമനം, വിദ്യാർത്ഥി പ്രവേശനം എന്നിവയിലെ എസ്.സി, എസ്.ടി സംവരണ അട്ടിമറിക്ക് ആക്കം കൂട്ടുമെന്നും അബൂഫൈസൽ പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ്‌ റഷാദ് പുതുനഗരം അധ്യക്ഷത വഹിച്ചു.ത്വാഹ മുഹമ്മദ്‌,ഷമീം,ഹാഷിം, ഷമീൻ,സുബൈർ എന്നിവർ നേതൃത്വം നൽകി.

"സംവരണ അട്ടിമറി, ഭൂമി തിരിമറി: പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട്‌ മെഡിക്കൽ കോളേജിനെ തകർക്കാൻ അനുവദിക്കില്ല" എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി പാലക്കാട്‌ മെഡിക്കൽ കൊളേജിന് മുന്നിൽ പ്രതിരോധം തീർത്തപ്പോൾ

palakkad news
Advertisment