എസ്.ഇർഷാദ് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്

Tuesday, March 13, 2018

തിരുവനന്തപുരം:  ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡന്റായി എസ്. ഇർഷാദിനെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു.  നിലവിലെ പ്രസിഡന്റ് കെ.വി.സഫീർ ഷാ സ്ഥനമൊഴിയുന്ന ഒഴിവിലേക്കാണ്  തെരഞ്ഞെടുപ്പ് നടന്നത്.

കൊല്ലം  ചടയമംഗലം  സ്വദേശിയായ ഇർഷാദ് നിലവിൽ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്. എം.കോം ബിരുദധാരിയാണ്.

കോഴിക്കോട് വെച്ചുനടന്ന തെരഞ്ഞെടുപ്പിന് ഉപദേശക സമിതി ചെയർമാൻ ഹമീദ് വാണിയമ്പലം  നേതൃത്വം നൽകി. മറ്റു ഭാരവാഹികളിൽ മാറ്റമില്ല. പുതിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളായി സുമ റാണിപുരം, മഹേഷ് തോന്നക്കൽ, ജസീം സുൽത്താൻ, അർച്ചന ചെങ്ങന്നൂർ, ജവാദ് കോട്ടയം, പി.ഡി രാജേഷ്, സൂഫിയ മഹ്മൂദ് എന്നിവരെ തെരഞ്ഞെടുത്തു.

×