Advertisment

ഫ്രറ്റേണിറ്റി സമരയാത്രക്ക് നാളെ തുടക്കം

New Update

publive-image

Advertisment

കോഴിക്കോട്: ജില്ലയിൽ ഓൺലൈൻ വിദ്യാഭ്യാസ വിവേചനം നേരിടുന്ന പ്രദേശങ്ങളിലൂടെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മുനീബ് എലങ്കമൽ നയിക്കുന്ന സമരയാത്രക്ക് നാളെ ബേപ്പൂർ കരിമ്പാടം കോളനിയിൽ തുടക്കമാവും.

പട്ടികജാതി പട്ടികവർഗ കോളനികൾ, തീരപ്രദേശം, മലയോര മേഖലകൾ തുടങ്ങി വിവിധ മേഖലകളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇപ്പോഴും ഓൺലൈൻ വിദ്യാഭ്യാസ ഭൂപടത്തിൽ നിന്നും പുറത്താണ്. എല്ലാ വിദ്യാർത്ഥികൾക്കും വിവേചനരഹിതമായി വിദ്യാഭ്യാസം ഉറപ്പ് വരുത്തുക, ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സർക്കാർ ഉടൻ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഫ്രറ്റേണിറ്റി സമരയാത്ര സംഘടിപ്പിക്കുന്നത്.

ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സയ്യിദ് ഉമർ തങ്ങൾ സമരയാത്ര ഉദ്ഘാടനം ചെയ്യും. വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ്‌ പി. സി മുഹമ്മദ്‌കുട്ടി മുഖ്യാഥിതിയായിരിക്കും. അഫീഫ് ഹമീദ്, സജീർ ടി. സി, ആയിഷ മന്ന, മുജാഹിദ് മേപ്പയ്യൂർ, മുബഷിർ ചെറുവണ്ണൂർ, സുഫാന ഇസ്ഹാഖ് എന്നിവർ യാത്രക്ക് നേതൃത്വം കൊടുക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന യാത്രയിൽ ജില്ലയിൽ വിവേചനം നേരിടുന്ന വ്യത്യസ്ത പ്രദേശങ്ങൾ സംഘം സന്ദർശിക്കും. യാത്രയിൽ ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ജില്ലയിലെ എം. എൽ. എ മാരെയും വിദ്യാഭ്യാസ ഓഫീസർമാരെയും നേരിട്ട് കണ്ടു ബോധിപ്പിക്കും.

ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും പര്യടനം നടത്തി സമരയാത്ര വ്യാഴായ്ച്ച വൈകുന്നേരം കുറ്റ്യാടി ടൗണിൽ അവസാനിക്കും.

Advertisment